രണ്ടു പേരുടെ കാഴ്ച്ച നഷ്ടമായി: വാള്‍മാര്‍ട്ട് വിറ്റ എട്ടരലക്ഷം വാട്ടര്‍ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു, ബോട്ടിലുകള്‍ നിര്‍മിച്ചത് ചൈനയില്‍

രണ്ടു പേരുടെ കാഴ്ച്ച നഷ്ടമായി: വാള്‍മാര്‍ട്ട് വിറ്റ എട്ടരലക്ഷം വാട്ടര്‍ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു, ബോട്ടിലുകള്‍ നിര്‍മിച്ചത് ചൈനയില്‍

വാഷിംഗ്ടണ്‍: വാട്ടര്‍ ബോട്ടിലിന്റെ ലിഡ് അഥവാ അടപ്പ് തെറിച്ചുപോയി അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ വാള്‍മാര്‍ട്ട് എട്ടരലക്ഷം വാട്ടര്‍ബോട്ടിലുകള്‍ തിരിച്ചുവിളിക്കുന്നു. ലിഡ് തെറിച്ചുവീണ് രണ്ടുപേരുടെ കാഴ്ച്ച ശക്തി നഷ്ടമായതായും ഈ സാഹചര്യത്തില്‍ അമേരിക്കന്‍ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചത്.

ലിഡ് തെറിച്ച് മുഖത്ത് തട്ടിയതിനെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി വാള്‍മാര്‍ട്ടിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ക്ക് കാഴ്ച ശക്തി പൂര്‍ണ്ണമായി നഷ്ടപ്പെട്ടു.

2017 മുതല്‍ വിറ്റ ഏകദേശം 8.5 ലക്ഷം വാട്ടര്‍ ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു. വാട്ടര്‍ ബോട്ടിലുകളുടെ ലിഡ് അഥവാ അടപ്പ് ശക്തമായി തെറിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ നടപടി. ഇത് ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജ്യൂസ്, പാല്‍ തുടങ്ങിയ പാനീയങ്ങള്‍ കൂടുതല്‍ സമയം വാട്ടര്‍ബോട്ടിലിനുളളില്‍ വച്ച ശേഷം തുറക്കുമ്പോള്‍ അടപ്പ് ശക്തമായി തെറിച്ചുപോകാന്‍ സാധ്യതയുണ്ടെന്നായിരുന്നു സിപിഎസ്‌സി മുന്നറിയിപ്പ്.

15 ഡോളറിന് വിറ്റ ഈ ബോട്ടിലുകള്‍ ചൈനയിലാണ് നിര്‍മ്മിച്ചത്. ഓസര്‍ക്ക് ട്രെയില്‍ 64 oz സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഇന്‍സുലേറ്റഡ് വാട്ടര്‍ ബോട്ടിലുകള്‍ ആണ്. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ സില്‍വര്‍ നിറത്തിലുള്ള ബേസും ഓസര്‍ക്ക് ട്രയില്‍ ലോഗോയും കറുത്ത സ്‌ക്രൂ ക്യാപ് ലിഡും ഈ ബോട്ടിലുകള്‍ക്കുണ്ട്. മോഡല്‍ നമ്പര്‍ 83-662 പാക്കേജിംഗില്‍ ലഭ്യമാണ്.

Two people lost their eyesight: Walmart recalls 850,000 water bottles sold, bottles made in China
Share Email
LATEST
Top