നാല് വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസ് ആരംഭിക്കാൻ യു.ജി.സി അനുമതി; ഗ്രേറ്റർ നോയിഡയിൽ മുതൽ മുംബൈ വരെയുള്ള കേന്ദ്രങ്ങളിൽ ആരംഭം

നാല് വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസ് ആരംഭിക്കാൻ യു.ജി.സി അനുമതി; ഗ്രേറ്റർ നോയിഡയിൽ മുതൽ മുംബൈ വരെയുള്ള കേന്ദ്രങ്ങളിൽ ആരംഭം

നാഷണൽ എജ്യുക്കേഷൻ പോളിസിയുടെ (NEP) അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് നാല് പ്രമുഖ വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസുകൾ ആരംഭിക്കാൻ സർവകലാശാലാ ഗ്രാന്റ് കമ്മിഷൻ (UGC) അനുമതി നൽകി. യു.ജി.സിയുടെ താൽപര്യ പത്രം ലഭിച്ച സർവകലാശാലകൾ ആസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി, വിക്ടോറിയ യൂണിവേഴ്സിറ്റി, ലാ ത്രോബ് യൂണിവേഴ്സിറ്റി, യു.കെയിലെ ബ്രിസ്റ്റൽ യൂണിവേഴ്സിറ്റി എന്നിവയാണ് .

ക്യാമ്പസ് സ്ഥലങ്ങളും കോഴ്‌സുകളും:

വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി ഗ്രേറ്റർ നോയിഡയിലായിരിക്കും ക്യാമ്പസ് തുടങ്ങുക.ബിസിനസ് അനലിറ്റിക്സ്, മാർക്കറ്റിംഗ്, ഇൻറർപ്രണർഷിപ്പ്, ലോജിസ്റ്റിക്സ് ,സപ്ലൈ ചെയിൻ മാനേജ്മെന്റ് മേഖലകളിൽ എം.ബി.എ കോഴ്സുകൾ ഒരുക്കും.

വിക്ടോറിയ യൂണിവേഴ്സിറ്റി നോയിഡയിലായിരിക്കും പ്രവർത്തനം ആരംഭിക്കുക. ബിസിനസ്,ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി മേഖലകളിൽ ബിരുദം,എം.ബി.എ,ഐ.ടിയിൽ പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകൾ ലഭ്യമാകും.

ലാ ത്രോബ് യൂണിവേഴ്സിറ്റി,ബംഗളൂരുവിൽ കാമ്പസ് ആരംഭിക്കും.ഫിനാൻസ്,മാർക്കറ്റിംഗ്, മാനേജ്മെന്റ് തുടങ്ങിയ ബിസിനസ് മേഖലകളും,എ.ഐ ഉൾപ്പെടെ കമ്പ്യൂട്ടർ സയൻസും,പൊതുജനാരോഗ്യവിഭാഗവും ഉൾപ്പെടുത്തി ബിരുദ കോഴ്സുകളാണ് ഒരുക്കുന്നത്.

ബ്രിസ്റ്റൽ യൂണിവേഴ്സിറ്റി,മുംബൈയിൽ സ്ഥാപിതമാവും. ഡാറ്റ സയൻസ്, ഇക്കണോമിക്സ്, ഫിനാൻസ്, എ.ഐ, ബിസിനസ് മാനേജ്മെന്റ് എന്നിവയിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ ലഭ്യമാകും.

2025 അക്കാദമിക് വർഷത്തോടെയാണ് കോഴ്സുകൾ ആരംഭിക്കുക. ഇന്ത്യയിലെ ഗുണനിലവാരപരമായ അന്താരാഷ്ട്ര വിദ്യാഭ്യാസ സാധ്യതകൾ കൂടുതൽ വികസിപ്പിക്കാനുള്ള നീക്കമാണിതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി



UGC Approves Four Foreign Universities to Set Up Campuses in India; From Greater Noida to Mumbai

Share Email
LATEST
Top