കുടിയേറ്റം നിയന്ത്രിക്കാൻ യുകെ; പുതിയ നിയമങ്ങൾ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ; കെയർ ഹോമുകളിൽ ജൂലൈ 22 മുതൽ വിദേശികളെ നിയമിക്കില്ല

കുടിയേറ്റം നിയന്ത്രിക്കാൻ യുകെ; പുതിയ നിയമങ്ങൾ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ; കെയർ ഹോമുകളിൽ ജൂലൈ 22 മുതൽ വിദേശികളെ നിയമിക്കില്ല

ലണ്ടൻ: യുകെയിലേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനും, രാജ്യത്തെ വിദഗ്ധരായ ആളുകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി കുടിയേറ്റ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തി യുകെ സർക്കാർ. 2025 ജൂലൈ 15 മുതൽ ഈ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. 2025 മെയ് മാസത്തിൽ സർക്കാർ പുറത്തിറക്കിയ ‘ഇമിഗ്രേഷൻ സംവിധാനത്തിന്മേലുള്ള നിയന്ത്രണം പുനഃസ്ഥാപിക്കുക’ എന്ന ധവളപത്രത്തിലെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഇത് കുടിയേറ്റക്കാർക്കും തൊഴിലുടമകൾക്കും ഒരുപോലെ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകൾ.

പ്രധാന മാറ്റങ്ങൾ ഇവയാണ്:

  • ഇ-വിസ പ്രാബല്യത്തിൽ വരും: 2025 ജൂലൈ 15 മുതൽ യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിസ മാറ്റങ്ങളിലൊന്ന് പ്രാബല്യത്തിൽ വരും. ഫിസിക്കൽ വിസ സ്റ്റിക്കറുകൾ ഇല്ലാതാകുകയും, പകരം യാത്രക്കാരുടെ പാസ്പോർട്ട് നമ്പറുമായി ബന്ധിപ്പിച്ച ഓൺലൈൻ വിസ സംവിധാനം നിലവിൽ വരികയും ചെയ്യും. അതിർത്തി നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാനും അനധികൃത കുടിയേറ്റം തടയാനും ഇത് സഹായിക്കുമെന്ന് അധികൃതർ പറയുന്നു. ഇ-വിസ സംവിധാനം പേപ്പർ വർക്കുകൾ കുറയ്ക്കാനും ഉപകരിക്കും.
  • സ്‌കിൽഡ് വർക്കർ വിസ നിയമങ്ങൾ കർശനമാക്കുന്നു: സ്‌കിൽഡ് വർക്കർ വിസകൾക്കുള്ള നൈപുണ്യ പരിധി യുകെ സർക്കാർ ഉയർത്തും. നിലവിൽ അംഗീകൃത പട്ടികയിലുള്ള 111 തൊഴിലുകൾ ഒഴിവാക്കും. 2024 ഏപ്രിൽ മുതൽ സ്‌കിൽഡ് വർക്കർ വിസ അപേക്ഷകൾക്ക് 41,700 പൗണ്ട് എന്ന മിനിമം വരുമാന മാനദണ്ഡം ഏർപ്പെടുത്തിയിരുന്നു. ഇത് ജൂലൈ മാസം മുതൽ പൂർണ്ണമായി പ്രാബല്യത്തിൽ വരും. ബിരുദം ആവശ്യമില്ലാത്ത ജോലികൾക്ക് തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകൾ കൂടുതൽ മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരും.
  • സോഷ്യൽ കെയർ റൂട്ട് നിർത്തലാക്കുന്നു: വിദേശികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന മേഖലകളിലൊന്നായ യുകെയുടെ കെയർ മേഖലയിലും സർക്കാർ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. 2025 ജൂലൈ 22 മുതൽ ഈ മേഖലകളിൽ വിദേശികളെ നിയമിക്കുന്നത് ഔദ്യോഗികമായി അവസാനിപ്പിക്കും. സർക്കാരിന്റെ ധവളപത്രം അനുസരിച്ച്, തൊഴിലുടമകൾക്ക് ഇനി വിദേശത്തുനിന്നും തൊഴിലാളികളെ കെയർ മേഖലയിലേക്ക് നിയമിക്കാൻ സാധിക്കില്ല. എന്നാൽ, 2025 ജൂലൈ 22-ന് മുൻപ് പരിചരണ മേഖലകളിൽ റിക്രൂട്ട് ചെയ്തിട്ടുള്ള അപേക്ഷകരെ ഈ നിയമം ബാധിക്കില്ല.
  • സ്ഥിരതാമസത്തിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം: യുകെയിൽ വിദേശികൾക്ക് സ്ഥിരതാമസത്തിനുള്ള നടപടികളും കൂടുതൽ കർശനമാക്കും. നിലവിൽ അഞ്ച് വർഷമായിരുന്ന സ്ഥിരതാമസത്തിനുള്ള യോഗ്യതാ കാലയളവ് 10 വർഷമായി വർദ്ധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.

UK to control immigration; New rules come into effect from July 15; No foreigners will be employed in care homes from July 22

Share Email
LATEST
More Articles
Top