ഗാസ കൊടുംപട്ടിണിയിലേക്കെന്നു യുഎന്‍; ഒരു ലക്ഷം പേര്‍ക്ക് അടിയന്തിരമായി ഭക്ഷണം എത്തിക്കണം, ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു

ഗാസ കൊടുംപട്ടിണിയിലേക്കെന്നു യുഎന്‍; ഒരു ലക്ഷം പേര്‍ക്ക് അടിയന്തിരമായി ഭക്ഷണം എത്തിക്കണം, ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു

ജറുസലേം: ഗാസ അതിരൂക്ഷമായ പട്ടിണിയുടെ വക്കിലാണെന്നും അടിയന്തിരമായി ഈ മേഖലയില്‍ ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കണമെന്നും യുഎന്‍ റിപ്പോര്‍ട്ട് .ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പട്ടണിണി മൂലം 125 പേര്‍ മരണപ്പെട്ടു. ഇന്നലെ അഞ്ചു കുട്ടികളാണ് മരണപ്പെട്ടത്. ഇതു വരെ മരിച്ചവരില്‍ പകുതിയിലധികവും കുട്ടികളാണ്.
ഗാസനിവാസികളില്‍ മൂന്നിലൊന്നു പേര്‍ക്കാണ് ഭക്ഷണം ലഭിക്കാത്തത്. ഗാസ.ിലേക്ക് ഭക്ഷണം എത്തിക്കുന്നതിന് ഇസ്രയേല്‍ നടപ്പാക്കുന്ന കടുത്ത നിയന്ത്രണങ്ങളാണ് രൂക്ഷ പ്രതിസന്ധിക്ക് കാരണമെന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഭക്ഷണ ട്രക്കുകള്‍ക്ക് പ്രവേശനാനുമതി നല്കിയിട്ടുണ്ടെന്നാണ് ഇസ്രയേല്‍ ഭാഷ്യം

ഇതിനിട ഇന്നലെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയില്‍ 25 പേര്‍ കൊല്ലപ്പെട്ടു. ഭക്ഷണസാമഗ്രികളുമായി വരുന്ന ട്രക്ക് കാത്തുനിന്നവര്‍ക്കു നേരെയാണ് വെടിവയ്പുണ്ടായത്. കഴിഞ്ഞ ദിവസം വെടിവയ്പില്‍ 85 പേര്‍ കൊല്ലപ്പെട്ടിരുന്നു.
സമാധാന ചര്‍ച്ചകളില്‍ ഹമാസ് താല്‍പര്യം കാണിക്കുന്നില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഖത്തറില്‍ നിന്ന് ഇസ്രയേലും യുഎസും പ്രതിനിധികളെ തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് ആക്രമണം.
ഇസ്രയേലില്‍ നിന്നു ഹമാസ് പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയവരില്‍ ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാനും ഗാസയില്‍ ഹമാസിന്റെ ഭരണം അവസാനിപ്പിക്കാനും മറ്റുമാര്‍ഗങ്ങള്‍ പരിഗണിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും വ്യക്തമാക്കിയിരുന്നു. അതേസമയം, സമാധാന ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കുമെന്നും ഇസ്രയേലും യുഎസും പ്രതിനിധികളെ തിരിച്ചുവിളിച്ചത് സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായാണെന്നും ഹമാസ് പറഞ്ഞു.

UN warns Gaza on brink of famine; 100,000 people urgently need food, 25 killed in Israeli airstrike

Share Email
Top