ശമ്പളമില്ലാതെ ജോലി, പാസ്പോർട്ട് തടഞ്ഞുവെച്ചു;ഗാർഹിക തൊഴിലാളിയെ ചൂഷണം ചെയ്‌ത കേസിൽ സ്ത്രീക്ക് പിഴയും ശിക്ഷയും

ശമ്പളമില്ലാതെ ജോലി, പാസ്പോർട്ട് തടഞ്ഞുവെച്ചു;ഗാർഹിക തൊഴിലാളിയെ ചൂഷണം ചെയ്‌ത കേസിൽ സ്ത്രീക്ക് പിഴയും ശിക്ഷയും

ബഹ്റൈനിൽ ഏഷ്യക്കാരിയായ ഗാർഹിക തൊഴിലാളിയെ ഒരു വർഷത്തോളം ശമ്പളം നൽകാതെ ജോലി ചെയ്യിപ്പിച്ച , പാസ്പോർട്ട് പിടിച്ചുവെച്ച് ചൂഷണം നടത്തിയ കേസിൽ ഒരു സ്ത്രീയ്ക്ക് മൂന്ന് വർഷം തടവും 3,000 ബഹ്റൈനി ദിനാർ പിഴയും വിധിച്ചു. യുവതിയെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാനുള്ള മുഴുവൻ ചെലവും പ്രതിക്ക് കൊടുക്കണമെന്നും കൂടി കോടതി ഉത്തരവിട്ടു.

25 കാരിയായ യുവതി ബഹ്റൈനിൽ എത്തിയത് വിസിറ്റ് വിസയിലൂടെയായിരുന്നു. തുടർന്ന് പ്രതിയായ സ്ത്രീ അവരെ വീട്ടുജോലിക്ക് നിയോഗിച്ച് ആദ്യ രണ്ട് മാസം മാത്രമേ ശമ്പളം നൽകിയുള്ളൂ. പിന്നീട് ശമ്പളമില്ലാതെ പണിയെടുത്തതിനു പുറമെ, യുവതിയെ ഒമ്പത് വീടുകളിലേക്ക് ജോലിക്ക് അയച്ചതായും കോടതിക്കു വിവരം ലഭിച്ചു.

800 ദിനാറോളം പ്രതിയ്ക്ക് യുവതിക്ക് ശമ്പളമായി നൽകാനുണ്ട് എന്നാണ് കണക്ക്. ഇതുവരെ ലഭിച്ചത് വെറും 200 ദിനാർ മാത്രമാണെന്നും, പിന്നീട് മറ്റൊരു കുടുംബം യുവതിയെ നിയമപരമായി സ്പോൺസർ ചെയ്യാൻ തയ്യാറായപ്പോൾ, പ്രതി പാസ്പോർട്ട് കൈമാറാൻ വിസമ്മതിച്ചതായും പരാതിയിലുണ്ട്.

കുടുംബങ്ങൾക്കായി ജോലിക്ക് വിട്ട് യുവതിയുടെ പണിയിൽ നിന്നുള്ള വരുമാനം പ്രതി സ്വന്തമാക്കിയതായും കോടതിയിൽ വെളിപ്പെട്ടു. തൊഴിൽചൂഷണത്തിനെതിരെ ശക്തമായ സന്ദേശമാണ് കോടതി ഈ വിധിയിലൂടെ നൽകുന്നത്.

Unpaid work, passport withheld; woman fined and sentenced in domestic worker exploitation case

Share Email
Top