മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ചുകൊണ്ടുള്ള ഹൈപ്പര്‍സോണിക് റോക്കറ്റ് പരീക്ഷണപദ്ധതി റദ്ദാക്കി യുഎസ് വ്യോമസേന

മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ചുകൊണ്ടുള്ള ഹൈപ്പര്‍സോണിക് റോക്കറ്റ് പരീക്ഷണപദ്ധതി റദ്ദാക്കി യുഎസ് വ്യോമസേന

വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ചുകൊണ്ടുള്ള ഹൈപ്പര്‍സോണിക് റോക്കറ്റ് പരീക്ഷണപദ്ധതി യുഎസ് വ്യോമസേന റദ്ദാക്കി. പസഫിക് മേഖലയിലെ വന്യജീവിസങ്കേതമായ ജോണ്‍സ്റ്റണ്‍ അറ്റോളിയില്‍ നിന്നാണ് റോക്കറ്റിന്റെ പരീക്ഷണവിക്ഷേപണങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വ്യോമസേന പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് യുഎസ് സേനയുടെ സ്വതന്ത്രപ്രസിദ്ധീകരണമായ സ്റ്റാര്‍സ് ആന്‍ഡ് സ്‌ട്രൈപ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ജൈവശാസ്ത്രജ്ഞരും വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പദ്ധതി റദ്ദാക്കുന്നതെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വന്യജീവിസങ്കേതത്തിലെ ഒട്ടേറെ കടല്‍പ്പക്ഷികള്‍ക്ക് പദ്ധതി ഭീഷണിയായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പാരിസ്ഥിതിക വിലയിരുത്തലിന് വ്യോമസേന പദ്ധതിയിട്ടുരുന്നെങ്കിലും പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. റോക്കറ്റ് പരീക്ഷണത്തിനായി മറ്റ് കേന്ദ്രങ്ങള്‍ വ്യോമസേന തിരയുകയാണെന്നാണ് റിപ്പോര്‍ട്ട്. സ്‌പേസ് എക്‌സ വികസിപ്പിച്ച വാണിജ്യ റോക്കറ്റുകള്‍ ഉള്‍പ്പെടെ വിക്ഷേപിക്കാന്‍ സാധിക്കുന്ന വിദൂരകേന്ദ്രമാണ് വ്യോമസേന തിരയുന്നത്.

US Air Force cancels hypersonic rocket test project in collaboration with Musk’s SpaceX

Share Email
Top