ഇറാനുമായി പെട്രോളിയം ഉത്പന്ന വ്യാപാരം: ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക

ഇറാനുമായി പെട്രോളിയം ഉത്പന്ന വ്യാപാരം: ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക

ന്യൂഡല്‍ഹി:ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാനിയന്‍ പെട്രോളിയം, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളില്‍ വ്യാപാരം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ആ?ഗോള തലത്തില്‍ തന്നെയുള്ള 20 സ്ഥാപനങ്ങള്‍ക്കെതിരായ നടപടിയുടെ ഭാഗമായാണ് ബുധനാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇന്ത്യന്‍ കമ്പനികളെയും നിരോധിച്ചത്.

ഇന്ത്യന്‍ കമ്പനികളായ ആല്‍ക്കെമിക്കല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ,, ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് ലിമിറ്റഡ്, ജൂപ്പിറ്റര്‍ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ്, രാംനിക്ലാല്‍ എസ് ഗോസാലിയ & കമ്പനി,പെര്‍സിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ്,കാഞ്ചന്‍ പോളിമേഴ്‌സ് എന്നിവയ്ക്കാണ് ഉപരോധം.

ഇറാനില്‍ നിന്ന് എണ്ണയോ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളോ വാങ്ങുന്ന ഏതൊരു രാജ്യമോ വ്യക്തിയോ യുഎസ് ഉപരോധങ്ങള്‍ക്ക് വിധേയമാകുമെന്നും യുഎസുമായി വ്യാപാരം നടത്തുന്നതില്‍ നിന്ന് വിലക്കപ്പെടുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനെതിരായ അമേരിക്കയുടെ ഉപരോധം ലംഘിക്കുന്നവര്‍ക്കെതിരെ നടത്തുന്നനടപടികളുടെ ഭാഗമായാണ് ഇത്.

US imposes sanctions on six Indian companies for trading petroleum products with Iran

Share Email
Top