വാഷിംഗ്ടണ്‍: അടുത്ത വര്‍ഷം മുതല്‍ അമേരിക്കയില്‍ കുടിയേറ്റ ഇതര വീസ അപേക്ഷയ്ക്ക് ഫീസ് വര്‍ധിക്കുന്നു. പ്രസിഡന്റ് ട്രംപ് കൊണ്ടുവന്ന വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്ട് പ്രകാരം 2026 ജനുവരി മുതല്‍ കുടിയേറ്റ ഇതര വീസകള്‍ക്ക് നിര്‍ബന്ധിത വീസ ഇന്റഗ്രിറ്റി ഫീസ് ഈടാക്കും. 250 ഡോളര്‍ ആണ് ഫീസ്.
ടൂറിസ്റ്റ് വീസയിലെത്തുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എച്ച്-1 ബി പ്രൊഫണണല്‍സുകള്‍ക്കും ഈ ഫീസ് ബാധകമാകും. നിലവില്‍ നയതന്ത്ര വീസകള്‍ക്ക് മാത്രമാണ് ഇളവുള്ളത്. 250 ഡോളര്‍ എന്നത് ഉയര്‍ത്താനുള്ള അധികാരം ഹോംലാന്‍ഡ് സെക്ക്യൂരിറ്റി വകുപ്പിനുണ്ട്.
വിസ അനുവദിക്കുമ്പോഴാണ് തുക ഈടാക്കുക. വര്‍ഷംതോറും വിലനിലവാര സൂചിക പ്രകാരം ഈ തുകയില്‍ മാറ്റവും വരും. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഘടകമായി മാറുമെന്നതാണ് പ്രത്യേകത.
വിദേശ വിദ്യാര്‍ഥികള്‍, ടെക്ക് മേഖലയില്‍ ജോലി ചെയ്യുന്നവര്‍, ടൂറിസ്റ്റുകള്‍, തുടങ്ങിയവരേയാണ് ഈ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.
വീസാ നിയമം കൃത്യമായി പാലിക്കുന്നവര്‍ക്ക് ഈ തുക തിരിച്ചു നല്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്്.
1-94 കാലാവധി കഴിഞ്ഞ് അഞ്ച് ദിവസത്തിനകം രാജ്യം വിടണം, അല്ലെങ്കില്‍ അതിനുമുമ്പ് വിസയുടെ സ്റ്റാറ്റസ് മാറ്റിയെടുക്കണം. ഈ നിബന്ധനകള്‍ പാലിച്ചാല്‍ ഫീസ് തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇല്ലെങ്കില്‍ തുക നേരിട്ട് യു.എസ്. ട്രഷറിയിലേക്ക് പോകും.
US increases fees for non-immigrant visas: Fee hike is Trump's One Big Beautiful