അമേരിക്കൻ ഫാമുകളിൽ നടന്ന കുടിയേറ്റവിരുദ്ധ റെയ്ഡുകൾക്ക് ശക്തമായ പ്രതികരണവുമായി മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബൗം. ഈ നടപടികൾ അന്യായമാണെന്നും അമേരിക്കയുടെ സാമ്പത്തികതിനെ തന്നെ നശിപ്പിക്കുമെന്നുമാണ് അവര് പറഞ്ഞത്.
കാലിഫോർണിയയിൽ നടന്ന റെയ്ഡുകൾക്കുശേഷം കസ്റ്റഡിയിൽ എത്ര മെക്സിക്കൻ പൗരന്മാരുണ്ടെന്ന് കണ്ടെത്താൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ തടങ്കൽ കേന്ദ്രങ്ങൾ സന്ദർശിക്കുകയാണ്.
കസ്റ്റഡിയിൽ ഉള്ളവർക്കുള്ള നിയമസഹായം ഉറപ്പാക്കാൻ യുഎസിലെ മെക്സിക്കൻ കോൺസുലേറ്റുകൾക്ക് അധിക ധനസഹായം നൽകുമെന്നും ഷെയ്ൻബൗം വ്യക്തമാക്കി.
വ്യാഴാഴ്ച, യുഎസ് ഇമിഗ്രേഷൻ വിഭാഗം കാലിഫോർണിയയിലെ രണ്ട് ഫാമുകളിൽ റെയ്ഡുകൾ നടത്തി. അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും, അവിടെ കുറഞ്ഞത് 10 കുട്ടികളും ഉണ്ടായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
റെയ്ഡിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റും ബോർഡർ പ്രൊട്ടക്ഷൻ വിഭാഗവും പങ്കെടുത്തു.
US raids are unfair, says Mexican President; Government vows justice for workers