പിതൃസ്മരണയിൽ വാവുബലി;കർക്കടകവാവിന്റെ ഭാഗമായി ബലിതർപ്പണത്തിന് ഭക്തജന പ്രവാഹം

പിതൃസ്മരണയിൽ വാവുബലി;കർക്കടകവാവിന്റെ ഭാഗമായി ബലിതർപ്പണത്തിന് ഭക്തജന പ്രവാഹം

കർക്കടകവാവിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോവളം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം ശിവക്ഷേത്രം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രം, തൃക്കുന്നപ്പുഴ, തൃശൂർ തിരുവില്ല്വാമല വില്വാദ്രിനാഥ ക്ഷേത്രം, ആറന്മുള, കൊല്ലം തിരുമുല്ലവാരം, കാസർകോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവയാണ് കേരളത്തിൽ ബലിതർപ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങൾ. ഇവിടെയെല്ലാം ബലിതർപ്പണത്തിന് പുലർച്ചെയോടെ തന്നെ ഭക്തർ എത്തി.

പിതൃദോഷം അകറ്റാനും പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കാനുമാണ് ബലിയര്‍പ്പിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം.. എള്ള്, ഉണക്കലരി, വെള്ളം, ദർഭ, പൂക്കൾ എന്നിവ ഉപയോഗിച്ചാണ് തർപ്പണം. ക്ഷേത്രങ്ങളും നദിക്കരകളും കൂടാതെ പലരും വീട്ടിൽ തന്നെയാണ് ബലി അർപ്പിച്ചത്.

ആലുവ മണപ്പുറത്ത് പുലർച്ചെ 2.30 മുതൽ തർപ്പണം ആരംഭിച്ചു. ഇവിടെ 61 ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. 500 പോലീസ് ഉദ്യോഗസ്ഥരും 20 സിസിടിവികളും ഫയർഫോഴ്സും നീന്തൽ വിദഗ്ധരും ഉൾപ്പെടെ ശക്തമായ സുരക്ഷാ സംവിധാനം ഉണ്ടാക്കി. ഭക്തരുടെ എണ്ണമുദ്ദേശിച്ച് കെഎസ്ആർടിസി അധിക ബസുകൾ സർവീസ് നടത്തുന്നു.

Vavu Bali in Remembrance of Ancestors; Devotees Gather for Karkidaka Vavu Rituals

Share Email
Top