swayamvara
pulimoottil

ഇന്ത്യൻ കോൺസുലേറ്റിൻ്റെ ഇടപെടൽ; വിപഞ്ചികയുടെ കുഞ്ഞിൻ്റെ സംസ്കാരം മാറ്റിവെച്ചു

ഇന്ത്യൻ കോൺസുലേറ്റിൻ്റെ ഇടപെടൽ;  വിപഞ്ചികയുടെ കുഞ്ഞിൻ്റെ സംസ്കാരം മാറ്റിവെച്ചു

ഷാർജ: ഷാർജയിൽ കൊല്ലം സ്വദേശിയായ യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ ഇടപെടലുമായി ഇന്ത്യൻ കോൺസുലേറ്റ്. വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം മാറ്റിവെച്ചു. സംസ്കാരത്തിനായി എത്തിച്ച കുഞ്ഞിൻ്റെ മൃതദേഹം തിരികെ കൊണ്ടുപോയി.

വൈഭവിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം തന്നെ ഷാര്‍ജയില്‍ സംസ്‌കരിക്കാനായിരുന്നു നിധീഷിന്റെയും കുടുംബത്തിന്റെയും നീക്കം. എന്നാല്‍ ഇത് തടയണമെന്നും മൃതദേഹം നാട്ടില്‍ സംസ്‌കരിക്കണമെന്നും ഷാര്‍ജയിലെത്തിയ വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ സംസ്‌കാരം സംബന്ധിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് കുഞ്ഞിൻ്റെ സംസ്കാരം മാറ്റിവെക്കാൻ തീരുമാനിച്ചത്.

ഇന്ന് സംസ്കാര ചടങ്ങുകൾക്കായി നിധീഷിൻ്റെ കുടുംബവും സുഹൃത്തുക്കളും കുഞ്ഞിൻ്റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടതോടെ കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിക്കാതെ തിരികെക്കൊണ്ടുപോയി.

Share Email
LATEST excelnclexrn
Top