ലണ്ടന്‍: സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്റെ പോരാട്ടം നേരില്‍ കാണാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കാപ്റ്റന്‍ വിരാട് കോലി. ഭാര്യ അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പമാണ് വിരാട് വിംബിള്‍ഡണ്‍ മത്സരം കാണാനായെത്തിയത്. ഇരുവരും മത്സരം കാണുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
റോയല്‍ ബോക്സിലിരുന്നാണ് കോലിയും അനുഷ്‌കയും മത്സരം കണ്ടത്. ജോക്കോവിച്ച് പ്രീക്വാര്‍ട്ടറില്‍ അലക്സ് മിനോറിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 1-6, 6-4, 6-4, 6-4
ജയത്തോടെ ജോക്കോ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു. മത്സരത്തിന് ശേഷം ജോക്കോവിനെ പ്രകീര്‍ത്തിച്ച് വിരാട് കോലി പ്രതികരിച്ചു. കോലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ജോക്കോവിച്ച് പങ്കുവെക്കുകയും ചെയ്തു. പിന്തുണച്ചതിന് നന്ദിയെന്ന് ജോക്കോവിച്ചിന്റെ മറുപടിയും. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ചാമ്പ്യന്‍മാരായതിന് ശേഷം കോലിയും അനുഷ്‌കയും ലണ്ടനിലാണ് കഴിയുന്നത്.
Virat Kohli with family to watch Djokovic's Wimbledon match