ഇന്ത്യൻ നാവിക കപ്പലുകളുടെ സിംഗപ്പൂർ സന്ദർശനം; ഇൻഡോ-പസഫിക് മേഖലയിലേക്കുള്ള തന്ത്രപരമായ മുന്നേറ്റം

ഇന്ത്യൻ നാവിക കപ്പലുകളുടെ സിംഗപ്പൂർ സന്ദർശനം; ഇൻഡോ-പസഫിക് മേഖലയിലേക്കുള്ള തന്ത്രപരമായ മുന്നേറ്റം

ഇന്ത്യ-സിംഗപ്പൂർ സമുദ്ര സഹകരണത്തെ ശക്തിപ്പെടുത്താൻ ഇന്ത്യയുടെ നാല് നാവിക കപ്പലുകൾ വ്യാഴാഴ്ച സിംഗപ്പൂരിൽ എത്തി. ഐഎൻഎസ് ഡെൽഹി, ഐഎൻഎസ് സത്പുര, ഐഎൻഎസ് ശക്തി, ഐഎൻഎസ് കില്താൻ എന്നീ കപ്പലുകളാണ് എത്തിയതെന്ന് നാവികസേന അറിയിച്ചു.

റിയർ അഡ്മിറൽ സുശീൽ മേനോന്റെ നേതൃത്ത്വത്തിലുള്ള കപ്പലുകൾക്ക് സിംഗപ്പൂർ നാവികസേനയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരണം നൽകി.

ഇന്ത്യയുടെ ദക്ഷിണ കിഴക്കൻ ഏഷ്യയിലേക്കുള്ള പ്രവർത്തന വിന്യാസത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം. ഇൻഡോ-പസഫിക് മേഖലയിലെ നാവിക സഹകരണവും ആസിയാൻ മേഖലയിലേക്കുള്ള ഇന്ത്യയുടെ തന്ത്രപരമായ പ്രതിബദ്ധതയും ഇതിന്റെ ഭാഗമായി ശക്തിപ്പെടുത്തുന്നതാണ് ലക്ഷ്യം.

സന്ദർശനത്തിനിടെ, നാവികസേനാംഗങ്ങൾ വിവിധ പ്രൊഫഷണൽ ചര്‍ച്ചകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ഇടപെടലുകളിലും സമൂഹപരമായ പരിപാടികളിലും പങ്കെടുക്കും.

ഇത് നാവിഗേഷൻ സ്വാതന്ത്ര്യവും നിയമപരമായ സമുദ്രക്രമവും സംരക്ഷിക്കാൻ ഇന്ത്യയും സിംഗപ്പൂറും ഇടപെടുന്നതിന്റെ സൂചനയാണെന്ന് നാവികസേന അറിയിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെ നാവിക സഹകരണമുള്ള ഇന്ത്യയും സിംഗപ്പൂറും സംയുക്ത അഭ്യാസങ്ങൾ, പരിശീലനം, തുറമുഖ സന്ദർശനങ്ങൾ തുടങ്ങി നിരവധി രംഗങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചു വരികയാണ്.

Visit of Indian Naval Ships to Singapore; A Strategic Move Towards the Indo-Pacific Region

Share Email
LATEST
Top