വിഎസിന്റെ വിവാദ ഇറങ്ങിപോക്കിന് പിന്നിൽ യുവ വനിതാ നേതാവിന്റെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം, വെളിപ്പെടുത്തൽ

വിഎസിന്റെ വിവാദ ഇറങ്ങിപോക്കിന് പിന്നിൽ യുവ വനിതാ നേതാവിന്റെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം, വെളിപ്പെടുത്തൽ

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനെതിരെ വീണ്ടും ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശവുമായി ബന്ധപ്പെട്ട വിവാദം. ഒരു യുവ വനിതാ നേതാവിന്റെ പരാമർശമാണ് വിഎസിന്റെ പൊതുവേദിയിൽ നിന്നുള്ള ഇറങ്ങിപോക്കിന് കാരണമായതെന്ന് സി പി ഐ എം നേതാവ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയത്.

പാർട്ടി പരിപാടിക്കിടെ യുവനേതാവ് ഉന്നയിച്ച വിവാദ പരാമർശം വിഎസിനെ പ്രകോപിപ്പിച്ചതോടെയാണ് അദ്ദേഹം പരിപാടി വിട്ട് ഇറങ്ങിപോയതെന്നാണ് വിവരം.

ഈ സംഭവം പാർട്ടിക്കുള്ളിൽ ചർച്ചയായതോടെ, യുവനേതാവിന്റെ പരാമർശം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നുണ്ട്. വിഎസിന്റെ നിലപാടുകളെ വിമർശിക്കുന്നതിനിടെ യുവനേതാവ് ഉപയോഗിച്ച ഭാഷയാണ് വിവാദത്തിന് തിരികൊളുത്തിയത്. സിപിഎം നേതൃത്വം ഈ വിഷയത്തിൽ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.

Share Email
LATEST
More Articles
Top