വിഎസ് അച്യുതാനന്ദൻ്റെ വിയോഗം: സംസ്ഥാനത്ത് നാളെ പൊതു അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം

വിഎസ് അച്യുതാനന്ദൻ്റെ വിയോഗം: സംസ്ഥാനത്ത്  നാളെ പൊതു അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം

തിരുവനന്തപുരം: കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദൻ (101) അന്തരിച്ചതിനെ തുടർന്ന് നാളെ, ജൂലൈ 22, 2025 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ കഴിയവേ ഇന്ന് വൈകിട്ട് 3.20 ഓടെയായിരുന്നു അന്ത്യം.

സംസ്ഥാനത്തുടനീളമുള്ള സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. വൻ ജനാവലി അന്തിമോപചാരം അർപ്പിക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ക്രമസമാധാനം ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും കൂടിയാണ് അവധി പ്രഖ്യാപിച്ചത്.

Share Email
LATEST
Top