വിഎസിന്റെ അന്ത്യവിശ്രമം വലിയ ചുടുകാട് പ്രവേശന കവാടത്തിന് ഇടതു ഭാഗത്ത്

വിഎസിന്റെ അന്ത്യവിശ്രമം വലിയ ചുടുകാട് പ്രവേശന കവാടത്തിന് ഇടതു ഭാഗത്ത്

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാരണവർ, പുന്നപ്ര സമര നായകൻ വിഎസ് അച്യുതാനന്ദന്റെ  അന്ത്യവിശ്രമത്തിനായി വലിയ ചുടുകാട് ഒരുങ്ങുന്നു. മണിക്കൂറുകൾക്കുള്ളിൽ വി. എസിന്റെ ചേതനയറ്റ ശരീരം വലിയ ചുടുകാടിൽ എത്തിക്കും. 

കമ്മ്യൂണിസ്റ്റ് നേതാക്കൾ ആയിരുന്ന .വി. തോമസിൻ്റെയും പി.ടി.പുന്നൂസിന്റെയും അന്ത്യവിശ്രമ സ്ഥലത്തിന്  സമീപത്താണ് വിഎസിന്റെയും സംസ്കാരം. പുന്നപ്ര സമര നേതാവായിരുന്ന പി.കെ.ചന്ദ്രാനന്ദൻ, കെ.ആർ. ഗൗരിയമ്മ തുടങ്ങിയ പ്രമുഖ നേതാക്കൾ ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. 

വലിയ ചുടുകാട്ടിൽ പ്രവേശന കവാടത്തിന് ഇടതു ഭാഗത്താണ് വിഎസിന്റെ സംസ്കാരം .വലിയ ചുടുകാട്ടിൽ സംസ്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാമച്ചവും വിറകും കൊതുമ്പുമാണ് ചിതയ്ക്ക് ഉപയോഗിക്കുന്നത്. വിഎസിൻ്റെ മകൻ അരുൺ കുമാർ ചിതയിൽ തീ പകരും. 

VS’s final resting place is to the left of the entrance to the valiyachudukadu 

Share Email
LATEST
More Articles
Top