കോട്ടയം: ‘മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്ഷാപ്രവര്‍ത്തനം വൈകി എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഭൂതകാലത്തിലേക്കൊന്ന് തിരിഞ്ഞു നോക്കിപ്പോയതാണ് മനസിലൊരു നോവായി ബിന്ദു’ ഇത് കുറിച്ചത് മുന്‍ ആരോഗ്യ ഡയറക്ടര്‍ സരിത ശിവരാമന്‍. കെട്ടിടം ഇടിഢഞ്ഞുവീണുണ്ടായ അപകടത്തില്‍ മെഡിക്കല്‍ കോളജില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വിമര്‍ശനവുമായാണ് മുന്‍ ആരോഗ്യ ഡയറക്ടര്‍ സരിത ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ ആരോഗ്യമേഖലയില്‍ ഉണ്ടായപ്പോള്‍ കരുത്തും ആത്മവിശ്വാസവും പകര്‍ന്ന് കൂടെ നിന്ന ജനപ്രതിനിധികളെ ഓര്‍ക്കുന്നുവെന്നാണ് സരിതയുടെ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ജീവന്റെ ഒരു തുള്ളി എങ്കിലും ബാക്കിയുള്ളവരെ മരണത്തിനു വിട്ടുകൊടുക്കാനാവില്ല എന്ന അവരുടെ നിശ്ചയദാര്‍ഢ്യം തന്നിട്ടുള്ള ഊര്‍ജം ചെറുതൊന്നുമല്ലെന്നു പറുന്ന ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ .
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ ആരോഗ്യവകുപ്പിലെ കര്‍മമേഖലയില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
അപ്പോഴൊക്കെയും കരുത്തും ആത്മവിശ്വാസവും പകര്‍ന്നുതന്ന് കൂടെ നിന്ന ജനപ്രതിനിധികളെ നന്ദിയോടെ ഓര്‍ത്തുപോകുന്നു. കോട്ടയത്തെ സംഭവമറിഞ്ഞപ്പോള്‍ ജീവന്റെ ഒരു തുള്ളി ഏങ്കിലും ബാക്കിയുള്ളവരെ മരണത്തിനു വിട്ടുകൊടുക്കാനാവില്ല എന്ന അവരുടെ നിശ്ചയദാര്‍ഢ്യം തന്നിട്ടുള്ള ഊര്‍ജം ചെറുതൊന്നുമല്ല. പ്രളയത്തിലും ചുഴലിക്കാറ്റിലുമൊക്കെ ജീവന്‍ പണയംവച്ച് ഓടിനടന്ന ആരോഗ്യ പ്രവര്‍ത്തകരെ നയിച്ച ജനപ്രതിനിധികളും മന്ത്രിമാരും…വല്ലാത്തൊരു കൂട്ടായ്മയായിരുന്നു അക്കാലത്ത്.
മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്ഷാപ്രവര്‍ത്തനം വൈകി എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഭൂതകാലത്തിലേക്കൊന്ന് തിരിഞ്ഞു നോക്കിപ്പോയതാണ്
മനസിലൊരു നോവായി ബിന്ദു
”സ്വര്‍ണപാത്രം കൊണ്ട് മൂടിയിരിക്കുന്നു മണ്ണിലെ ശാശ്വത സത്യം” കവി എന്താണാവോ ഉദ്ദേശിച്ചത്