ട്രംപിന്‍റെ ആരോഗ്യവിവരം പുറത്തുവിട്ട് വൈറ്റ് ഹൗസ്

ട്രംപിന്‍റെ ആരോഗ്യവിവരം പുറത്തുവിട്ട് വൈറ്റ് ഹൗസ്

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കാലുകളിൽ കാണുന്ന വീക്കം നെയർച്ചയായ ഒരു രോഗത്തിന്റെ ഭാഗമാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. “ക്രോണിക് വീനസ് ഇൻസഫിഷ്യൻസി” എന്ന രോഗമാണിത് – പ്രധാനമായും പ്രായമായവർക് ഉണ്ടാകുന്ന ഒരു അവസ്ഥയാണിത് .

ട്രംപിന്റെ ഡോക്ടറുടെ വിവരമനുസരിച്ച്, ഇത് 70 വയസിനു മുകളിൽ പ്രായമുള്ളവർക്കിടയിൽ കണ്ടുവരുന്ന ഒന്നാണ്. ഈ രോഗം ഉണ്ടാകുമ്പോൾ കാലുകളിൽ നിന്നുള്ള രക്തം ഹൃദയത്തിലേക്ക് നന്നായി തിരികെ പോവാത്തതിനാൽ വീക്കം കാണാം.

79കാരനായ ട്രംപിന് അൾട്രാസൗണ്ടിൽ സ്കാനിങ് വഴിയാണ് കണ്ടെത്തിയത്. എന്നാൽ ഗുരുതരമായ മറ്റേതെങ്കിലും രോഗം – പോലുള്ള ഡീപ് വെയിൻ ത്രോംബോസിസ് അല്ലെങ്കിൽ ഹൃദയ-വൃക്ക സംബന്ധമായ പ്രശ്നങ്ങൾ – പരിശോധനയിൽ കണ്ടെത്തിയില്ലെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോളിൻ ലിവിറ്റ് അറിയിച്ചു.

ട്രംപിന്‍റേത് വലിയ ആരോഗ്യ പ്രശ്നമല്ലെന്നും, ഈ അവസ്ഥ അദ്ദേഹത്തെ വലിയ രീതിയിൽ ബാധിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

കൂടാതെ, ട്രംപിന്റെ കൈയിൽ ചെറിയ തടിപ്പുകൾ ഉണ്ടെന്നും ഇത് പലരുമായി കൈകോർത്ത് ഹസ്തദാനം ചെയ്തശേഷം ആസ്പിരിൻ ഉപയോഗിച്ചതിനാൽ സംഭവിച്ചതായും ഡോക്ടർമാർ വിശദീകരിച്ചു. ട്രംപിന്റെ കണങ്കാലിൽ വീക്കം കണ്ടതായി നേരത്തെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് വിശദീകരണവുമായി മുന്നിലെത്തിയത്.

White House Reveals Details of Trump’s Health Condition

Share Email
LATEST
More Articles
Top