ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട് 260 ലികം ആളുകള്‍ കൊല്ലപ്പെട്ട് ഒരു മാസത്തിനു പിന്നാലെ കോക് പിറ്റില്‍ പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ സംഭാഷണം പുറത്ത്. എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ആക്കിയതെന്നു പൈലറ്റ് ചോദിക്കുന്നതും ഞാന്‍ ഇന്ധന സ്വിച്ച് ഓഫ് ആക്കിയിട്ടില്ലെന്നു കോ പൈലറ്റിന്റെ മറുപടിയുമാണ് സംഭാഷണത്തിലുള്ളത്.
ബ്ലാക്ക് ബോക്‌സ് വിശകലനത്തിലാണ് വോയിസ് റെക്കോര്‍ഡറിലെ വിവരങ്ങള്‍ വെളിപ്പെട്ടത്. എയര്‍ ഇന്ത്യയുടെ എ ഐ 171 ബോയിംഗ് വിമാനത്തിന്റെ ഇന്ധന സ്വിച്ച് റണ്‍ മോഡില്‍ നിന്ന് കട്ട് ഓഫ് മോഡിലേക്ക് മാറിയതോടെ എന്‍ജിനിലേക്ക് ഇന്ധനം എത്താതിരിക്കുകയും വിമാനത്തിന്റെ കുതിച്ചുയരാനുള്ള ശക്തി നഷ്ട പ്പെടുകയുമാണുണ്ടായത്. പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണം കോക്പിറ്റിലെ വോയിഡ് റെക്കോര്‍ഡറിലൂടെ വ്യക്തമായിരിക്കയാണ്. വിമാന അപകടത്തെക്കുറിച്ച് നടത്തിയ പ്രാഥമീകാന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രാഥമിക അന്വേഷണവിവരങ്ങള്‍ പ്രകാരം, വിമാനത്തിന്റെ രണ്ടു എന്‍ജിനുകളിലേയ്ക്കുമുള്ള ഇന്ധനത്തിന്റെ സ്വിച്ചുകള്‍ ഒരു സെക്കന്‍ഡിനുള്ളില്‍ കട്ട് ഓഫ് മോഡിലേക്ക് മാറി. ഇതിലൂടെ രണ്ടു എന്‍ജിനുകളുടേയും പ്രവര്‍ത്തന ക്ഷമത നഷ്ടമാകുകയും അതിവേഗം എഞ്ചിനുകളുടെ പവര്‍ നഷ്ടപ്പെടുകയുമാണ് ഉണ്ടായത്. പക്ഷികളൊന്നും വിമാനത്തില്‍ തട്ടിയിട്ടില്ലെന്നും പ്രാഥമീകാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.
കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബോയിംഗ് കമ്പനിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി അപകടത്തിന്റെ യതാര്‍ഥ കാരണം കണ്ടെത്താനുള്ള നടപടികളാണ് കേന്ദ്ര വ്യോമയാനമന്ത്രാലയം സ്വീകരിക്കുന്നത്.
അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിന് തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുകയാണ്. അപകടത്തില്‍ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 260 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.
'Why did you turn off the fuel switch, I didn't turn it off'; Conversation between pilots on Ahmedabad flight revealed