ബിഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത്  വോട്ടര്‍ പട്ടികയുടെ തീവ്ര പുനപരിശോധന എന്തിന് ? തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യമുന്നയിച്ച് സുപ്രീം കോടതി

ബിഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത്  വോട്ടര്‍ പട്ടികയുടെ തീവ്ര പുനപരിശോധന എന്തിന് ? തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യമുന്നയിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി:  ബിഹാറില്‍ നവംബറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധന (ടകഞ) നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സുപ്രീംകോടതി  രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജസ്റ്റീസുമാരായ സുധാംശു ധൂലിയയും ജോയ്മാല്യ ബഗ്ചിയുമടങ്ങിയ ബഞ്ചാണഅ കേസ് പരിഗണിച്ചത്.

വോട്ടര്‍ പട്ടിക പുതുക്കല്‍ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നു അംഗീകരിച്ചുവെങ്കിലും അതിനായി എടുത്ത സമയത്തെക്കുറിച്ചാണ് കോടതി വിമര്‍ശനം മുന്നോട്ടുവെച്ചത്.

ബിഹാറിലെ തെരഞ്ഞെടുപ്പ് സമയത്ത്   പ്രത്യേക തീവ്ര പുനപരിശോധന ആവശ്യം എന്താണെന്നായിരുന്നു ജസ്റ്റിസ് ധൂലിയയുടെ പരാമര്‍ശം. പട്ടിക അന്തിമമാകുന്നതിനു ശേഷം കോടതിക്ക് ഇടപെടാന്‍ കഴിയില്ല എന്നതിനാല്‍ പട്ടികയില്‍ നിന്ന് തെറ്റായി ഒഴിവാക്കപ്പെടുന്നവര്‍ക്കു തിരഞ്ഞെടുപ്പിന് മുന്‍പ് ഹര്‍ജി നല്‍കാനാവില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ വോട്ടര്‍ പട്ടികയില്‍ നടന്ന വലിയ തോതിലുള്ള ചേര്‍ക്കലുകളും ഒഴിവാക്കലുകളും ഡ്യൂപ്ലിക്കേറ്റ് എന്‍ട്രികളുടെ സാധ്യത വര്‍ദ്ധിപ്പിച്ചതിനാലാണ് ഈ നടപടിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വിശദീകരിച്ചത. കമ്പ്യൂട്ടറൈസേഷനിനുശേഷം ആദ്യമായാണ് ഇത്തരമൊരു വിശദമായ വോട്ടര്‍പട്ടിക ക്രമീകരണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ ഈ വിഷയം ഇത്തരത്തില്‍ വിവാദമാക്കാതെ എത്രയോ മുമ്പേ ചെയ്യാമായിരുന്നുവെന്നും കോടതി ചോദിച്ചു.

ഹര്‍ജിക്കാരെ പ്രതിനിധീകരിച്ച അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനു സിംഗ്വി എന്നിവര്‍ കമ്മീഷന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു.പൗരത്വം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് അടക്കമുള്ള പ്രധാന തിരിച്ചറിയല്‍ രേഖകളെ അംഗീകരിക്കാത്തതും അവര്‍ വിമര്‍ശിച്ചു. ”ആധാറിനായി രാജ്യം മുഴുവന്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍, അത് അംഗീകരിക്കില്ലെന്ന് കമ്മീഷന്‍ പറയുന്നത് വിചിത്രമാണ്,” അഭിഷേക് സിംഗ്വി കോടതിയില്‍ അഭിപ്രായപ്പെട്ടു.

Why is there a thorough revision of voter list during Bihar elections? Supreme Court questions Election Commission
Share Email
Top