നിമിഷ പ്രിയ മോചിതയാകുമോ? വധശിക്ഷ റദ്ദായി എന്ന സൂചന; കേന്ദ്ര സർക്കാരിന്റെ പ്രതികരണം കാത്ത് കുടുംബം

നിമിഷ പ്രിയ മോചിതയാകുമോ? വധശിക്ഷ റദ്ദായി എന്ന സൂചന; കേന്ദ്ര സർക്കാരിന്റെ പ്രതികരണം കാത്ത് കുടുംബം

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ നിമിഷ പ്രിയയുടെ മോചനത്തിനായി പോരാടുന്നവര്‍ക്കും കുടുംബത്തിനും ഇത് വലിയ ആശ്വാസമാകും. എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിമിഷ പ്രിയ വൈകാതെ ജയില്‍ മോചിതയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. അവസാന നിമിഷം വിവിധ തലത്തില്‍ നടത്തിയ ഇടപെടലില്‍ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിയിരുന്നു. സര്‍ക്കാര്‍ തലത്തിലെ ഇടപെടലിനൊപ്പം കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ യെമനിലെ പണ്ഡിതന്മാരുമായി സംസാരിച്ചും കേസില്‍ ഇടപെടല്‍ നടത്തിയിരുന്നു. താത്കാലികമായി വധശിക്ഷ നീട്ടുകയായിരുന്നുവെങ്കിലും, ഇപ്പോഴത്തെ റിപ്പോര്‍ട്ടുകൾ പ്രകാരം ശിക്ഷ പൂര്‍ണമായി റദ്ദാക്കിയെന്നാണ് സൂചന.

Will Nimisha Priya Be Freed? Indications of Death Sentence Being Revoked; Family Awaits Response from Central Government

Share Email
Top