ഫ്‌ളോറിഡ: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലയും സംഘവും തങ്ങളുടെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ഇന്ന് ഭൂമിയില്‍ മടങ്ങിയെത്തും. ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നരയോടെ തെക്കന്‍ കാലിഫോര്‍ണിയയില്‍ പസഫിക് സമുദ്രത്തിലാണ് ശുഭാംശുവിനേയും മറ്റ് ബഹിരാകാശ യാത്രികരേയും വഹിച്ചുകൊണ്ടുള്ള ഡ്രാഗണ്‍ പേടകം വന്നിറങ്ങുക.
ആക്‌സിയം നാല് പേടകത്തില്‍ ശുഭാംശുവിനെ കൂടാതെ പെഗ്ഗി വിറ്റ്‌സന്‍ (അമേരിക്ക), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണുള്ളത്. ഇവരെ വഹിച്ചുള്ള ക്രൂ ഡ്രാഗണ്‍ പേടകം തിങ്കളാഴ്ച്ച വൈകുന്നേരം ഇന്ത്യന്‍ സമയം 4.45ന് ബഹിരാകാശനിലയത്തില്‍നിന്ന് അണ്‍ഡോക്ക് ചെയ്തു.
പസഫി സമുദ്രത്തില്‍ വന്നിറങ്ങുന്ന പേടകത്തില്‍ നിന്ന്ു സംഘത്തെ അമേരിക്കന്‍ നാവിക സേന കരയിലെത്തിക്കും. അവിടെ നിന്നും ഹൂസ്റ്റണിലെ ജോണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോവും. ഒരാഴ്ച മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തില്‍ യാത്രികര്‍ താമസിക്കും. ഇതേ തുടര്‍ന്നായും യാത്രികര്‍ പുറംലോകവുമായി സമ്പര്‍ക്കത്തിലാവുക.
With only hours left to go, Subhanshu and his team will return to Earth today after completing their space mission.