ഇസ്രായേലിന്റെ അതിക്രമം തുടരുന്നതിനിടെ ഗസ്സയിലെ വിദ്യാർത്ഥികൾ അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വേണ്ടി പോരാടുന്നു. ഇന്നലെ, നൂറുകണക്കിന് വിദ്യാർത്ഥികൾ സർവകലാശാല പ്രവേശന പരീക്ഷയായ സെക്കൻഡറി പരീക്ഷ എഴുതാൻ ഒത്തുചേർന്നു. ഭീകരാവസ്ഥയിലൂടെയും അവരുടെ സ്വപ്നങ്ങൾ തകർക്കാൻ ഇടനൽകില്ലെന്ന ഉറച്ച വിശ്വാസത്തോടെയാണ് കുട്ടികൾ പരീക്ഷക്ക് മുന്നെത്തിയത്.
ഒക്ടോബർ 2023ലെ ആക്രമനശേഷം ഗസ്സയിൽ ആദ്യമായാണ് പരീക്ഷ നടത്തുന്നത്. 1500 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരീക്ഷ ഓൺലൈൻ ആയി സുരക്ഷിതമായി നടത്തുന്നതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ചിലർ വീടുകളിൽ നിന്നാണ് പരീക്ഷ എഴുതുന്നത്. മറ്റ് ചിലർ ഇന്റർനെറ്റ് ലഭ്യമായ കേന്ദ്രങ്ങളിലേക്ക് പോവുകയാണ്.
അതേസമയം, ഇന്ന് റഫായിലെ ഭക്ഷ്യവിതരണകേന്ദ്രത്തിന് സമീപം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ, അന്നം തേടിയെത്തിയ കുട്ടികളടക്കം 29 പേർ കൊല്ലപ്പെട്ടു. രാവിലെ മുതൽ കൊല്ലപ്പെട്ടത് 41 ഫലസ്തീനികളാണ്. യുണൈറ്റഡ് നേഷന്സ് ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ടിൽ, ഗസ്സയിലെ മൂന്നിൽ ഒരാൾ ഒരുതരി വറ്റില്ലാതെ പട്ടിണിയിലാണ് കഴിയുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മേയ് അവസാനത്തിൽ മുതൽ ഭക്ഷണത്തിനായി കാത്തിരുന്ന 900 പേർക്ക് കൂടി ഇസ്രായേലിന്റെ ആക്രമണത്തിൽ ജീവൻ നഷ്ടമായി. ഇവരിൽ ഭൂരിഭാഗവും ഭക്ഷ്യവിതരണ കേന്ദ്രങ്ങൾക്ക് സമീപമാണ് കൊല്ലപ്പെട്ടത്.
കഠിനമായ സാഹചര്യങ്ങൾക്കിടയിലും വിദ്യാഭ്യാസം കൈവിടാതെ മുന്നേറുന്ന ഗസ്സയിലെ വിദ്യാർത്ഥികൾ ലോകമാകെ പ്രതീക്ഷയുടെ ഉദാഹരണങ്ങളായി നിലകൊള്ളുന്നു.
With textbooks amidst weapons; Gaza children sit exams defying hunger and fear