18 മാസത്തെ ദാമ്പത്യത്തിനു ശേഷം വിവാഹമോചനത്തിന് യുവതി ചോദിച്ചത് 12 കോടിയും ബിഎംഡബ്ല്യു കാറും!: ജോലി ചെയ്തു ജീവിച്ചുകൂടെയെന്നു കോടതി

18 മാസത്തെ ദാമ്പത്യത്തിനു ശേഷം വിവാഹമോചനത്തിന് യുവതി ചോദിച്ചത് 12 കോടിയും ബിഎംഡബ്ല്യു കാറും!: ജോലി ചെയ്തു ജീവിച്ചുകൂടെയെന്നു കോടതി

ന്യൂഡല്‍ഹി: 18 മാസത്തെ ദാമ്പത്യത്തിനു ശേഷം വിവാഹമോചനം തേടി കോടതിയെ സമീപിച്ച യുവതി നഷ്ടപരിഹാരമയാി ചോദിച്ചത് 12 കോടി രൂപയും ബിഎംഡബ്ല്യു കാറും. ആവശ്യം കോടതിക്കു മുന്നില്‍ വെച്ചപ്പോള്‍ ഉന്നത വിദ്യാഭ്യാസമുള്ള യുവതി ഇത്തരം ആവശ്യങ്ങള്‍ മുന്നോട്ടുവെയ്ക്കരുതെന്നും ജോലി ചെയ്തു സ്വന്തമായി സമ്പാദിക്കരുതോ എന്ന മറു ചോദ്യവും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയാണ് കേസ് പരിഗണിച്ചപ്പോള്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.

നിങ്ങളൊരു ഐടി പേഴ്‌സണ്‍ ആണ്. എംബിഎ ബിരുദവുമുണ്ട്. വളരെയേറെ ജോലി സാധ്യതയുണ്ട്. നിങ്ങള്‍ക്കും എന്തുകൊണ്ട് ജോലി ചെയ്തുകൂടയെന്നും കോടതി വാദഗത്തിനിടെ ചോദിച്ടു പതിനെട്ടുമാസം നീണ്ട വിവാഹബന്ധത്തിന്റെ ഓരോ മാസത്തിനും ഓരോ കോടി എന്ന നിലയ്ക്കാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഭര്‍ത്താവ് സമ്പന്നനെന്നായിരുന്നു യുവതിയുടെ മറുപടി. വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടത് ഭര്‍ത്താവാണെന്നും താന്‍ സ്‌കീസോഫ്രീനിയ ബാധിതയാണെന്ന് ആരോപിക്കുന്നതായും യുവതി ചൂണ്ടിക്കാണിച്ചു. യുവതിയും ജോലിചെയ്യണമെന്നും എല്ലാം ഇത്തരത്തില്‍ ആവശ്യപ്പെടാന്‍ പാടില്ലെന്നും ഭര്‍ത്താവിനുവേണ്ടി ഹാജരായ അഭിഭാഷക മാധവി ദിവാന്‍ പറഞ്ഞു.

തുടര്‍ന്ന് കോടതി ഭര്‍ത്താവിന്റെ നികുതി റിട്ടേണ്‍ രേഖകള്‍ പരിശോധിച്ചു. ജോലി വിട്ടതിന് പിന്നാലെ ഭര്‍ത്താവിന്റെ വരുമാനത്തിന് കുറവുണ്ടായതായി അഭിഭാഷകര്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് കോടതി രേഖകള്‍ പരിശോധിച്ചത്. തുടര്‍ന്ന് ഫ്ളാറ്റ് കൊണ്ട് തൃപ്തിപ്പെടാനും നല്ലൊരു ജോലി കണ്ടെത്താനും യുവതിയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. അല്ലെങ്കില്‍ നാലുകോടി രൂപ സ്വീകരിക്കാനും കോടതി ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ പിതാവിന്റെ സ്വത്തിന്മേല്‍ അവകാശവാദം ഉന്നയിക്കരുതെന്ന് കോടതി യുവതിയെ ഓര്‍മിപ്പിച്ചു. കേസ് വിധി പറയാന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി.

Woman asks for Rs 12 crore and BMW car for divorce after 18 months of marriage: Court says she should work and live

Share Email
Top