ഗ്രാൻഡ് ചെസ് ടൂർ 2025: ഇന്ത്യയുടെ ഡി.ഗുകേഷിന് റാപ്പിഡ് കിരീടം

ഗ്രാൻഡ് ചെസ് ടൂർ 2025: ഇന്ത്യയുടെ ഡി.ഗുകേഷിന് റാപ്പിഡ് കിരീടം

സഗ്രെബ് (ക്രൊയേഷ്യ): ലോക ചെസ്ചാമ്പ്യനായ ഇന്ത്യൻ യുവതാരം ഡി. ഗുകേഷ് ഗ്രാൻഡ് ചെസ് ടൂർ 2025 ലെ   റാപ്പിഡ് വിഭാഗം കിരീടം സ്വന്തമാക്കി.  ഗുകേഷ്  14 പോയിന്റുമായാണ് ഒന്നാമത് ഫിനിഷ് ചെയ്തത്.

ആദ്യ റൗണ്ടിൽ പോളണ്ടിന്റെ യാൻ-ക്രിസ്റ്റഫ് ഡൂഡയോട് പരാജയപ്പെട്ടെങ്കിലും ഗുകേഷ് തുടർന്നുള്ള   അഞ്ച് മത്സരങ്ങളിൽ തുടർച്ചയായ ജയം നേടിയാണ് മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചത്. ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാർലസനെ നാലാം റൗണ്ടിൽ തകർത്തത് മത്സരത്തിലെ നിർണായക നേട്ടമായി.

അമേരിക്കയുടെ വെസ്ലി സോയ്ക്കെതിരേ നേടിയ വിജയമാണ് കിരീടം ഉറപ്പിച്ചത്.  ആകെ ആറ് വിജയം, രണ്ട് സമനില, ഒരു പരാജയം എന്ന പ്രകടനമാണ് റാപ്പിഡ് സെക്ഷനിൽ ഗുകേഷ് കാണിച്ചത്.

മൂന്നാം ദിവസം ഡച്ചുകാരൻ അനീഷ് ഗിരിയുമായി സമനിലയോടെ തുടക്കമിട്ട ഗുകേഷ് പിന്നീട് ക്രൊയേഷ്യയുടെ ഇവാൻ ആരിച്ചുമായി നടത്തിയ 87 ചുവടുകൾ നീണ്ട പോരാട്ടവും സമനിലയിൽ അവസാനിച്ചു. ഈ മത്സരത്തിൽ മാർഷൽ ഗാംബിറ്റ് ഉപയോഗിച്ചാണ് ഗുകേഷ് മത്സരം കയറിപ്പിടിച്ചത്.

അമേരിക്കയുടെ ഫാബിയാനോ കരുവാനയെ തോൽപ്പിച്ച് അവസാന ദിവസത്തിൽ ഉജ്ജ്വല തുടക്കമാണ് ഗുകേഷ് സ്വന്തമാക്കിയത്. . ഗുകേഷിനെ തോൽപ്പിച്ച ഏക താരമായ ഡൂഡ രണ്ടാം സ്ഥാനത്തെത്തി.

മറ്റൊരു ഇന്ത്യൻ താരം ആർ. പ്രജ്ഞാനന്ദയ്ക്ക്  ടൂർണമെന്റിൽ ഒരു വിജയം മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്.

World Champion D Gukesh wins rapid title at Grand Chess Tour 2025 Zagreb

Share Email
Top