വേൾഡ് മലയാളി കൗൺസിൽ 1995 ജൂലൈ മാസം ന്യൂജേഴ്സിന് നടന്ന ആദ്യത്തെ ലോക മലയാളി കൺവെൻഷനിൽ വച്ച് രൂപം കൊണ്ടു. തുടർന്നുള്ള കോൺഫറൻസുകൾ നടന്നത് കൊച്ചി 1998, ഡാളസ്, ടെക്സസ് 2000, ഡിങ്ഡൻ, ജർമ്മനി 2002, ബഹറിൻ 2004, കൊച്ചി 2006, സിംഗപ്പൂർ 2008, ദോഹ, ഖത്തർ 2010, ഡാളസ്,ടെക്സസ് 2012, കുമരകം,കൊച്ചി 2014, കൊളംബോ ,ശ്രീലങ്ക 2016, ബോൺ, ജർമ്മനി 2018, ബഹറിൻ 2022, ട്രിവാൻഡ്രം, കേരളം 2024 എന്നിവിടങ്ങളിലാണ്.
ഡബ്ലിയു എം സി യുടെ അടുത്ത ഗ്ലോബൽ കോൺഫറൻസ് ഡാളസ് ടെക്സസിൽ 2026 ഓഗസ്റ്റ് മാസത്തിലാണ് നടക്കുന്നത്. ഡബ്ലിയു എം സി യിൽ നിന്ന് പിരിഞ്ഞു പോയവർ പതിനാലാമത് കോൺഫറൻസ് നടത്തുമ്പോൾ ഒറിജിനൽ ഡബ്ല്യു എം സി പതിനഞ്ചാമത് കോൺഫറൻസ് നടത്താനുളള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ലോകമെമ്പാടുമുള്ള മലയാളി സുഹൃത്തുക്കളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ട് അവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ 30 വർഷത്തെ സേവനം കാഴ്ചവച്ച മുന്നോട്ടു കാൽ വയ്ക്കുകയാണ്. ഈ അവസരത്തിൽ എല്ലാവിധ ആശംസകളും നേരുന്നു.
ആതുര സേവനത്തിന് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ഡബ്ലിയു എം സി ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ നെറ്റ്‌വർക്ക് സംഘടനയായി പ്രവർത്തിക്കുന്നു 25 നിർധനരായ യുവതി യുവാക്കളുടെ വിവാഹം പത്തനാപുരം ഗാന്ധിജി ഭവനിൽ ഈ വരുന്ന ഒക്ടോബർ മാസം രണ്ടാം തീയതി ഫിലാഡൽഫിയ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. പുനലൂർ ജില്ലാ ആശുപത്രിയുടെ ആവശ്യത്തിനായി 25 ടിവി മോണിറ്റേഴ്സ് നൽകി, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് വരുന്ന രോഗികളുടെ കൂടെ വരുന്നവരുടെ താമസസൗകര്യത്തിനായി അഞ്ചു മുറിയും ആഹാരവും ഫ്രീയായി കൊടുക്കുവാനുള്ള സൗകര്യം ഒരുക്കി. വയനാട് ദുരന്തത്തിൽ പെട്ടവർക്ക് 25 വീട് സ്പോൺസർ ചെയ്തു. നൂറു കുട്ടികൾക്കായി സ്കോളർഷിപ്പ് കൊടുത്തു അമേരിക്കൻ റീജിയൻ 14 വീടുകൾ നാട്ടിൽ വച്ച് നൽകി. എന്നിങ്ങനെ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘടനയാണ് ഡബ്ലിയു എം സി.
ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷൻ ആയിരുന്ന ശ്രീ ടി എൻ ശേഷൻ ചെയർമാനായി തുടങ്ങി പിന്നീട് ശ്രീ കെ പി പി നമ്പൂതിരി ( കേരളം) ശ്രീമതി ലേഖ ശ്രീനിവാസൻ( കേരളം) പത്മഭൂഷൻ ഡോക്ടർ ഇ സി ജി സുദർശൻ ( ഓസ്റ്റിൻ ടെക്സസ്) ഡോക്ടർ ബാബു പോൾ ( കേരളം) ശ്രീ ആൻഡ്രു പാപ്പച്ചൻ ( ന്യൂ ജേഴ്സി ) ശ്രീ സോമൻ ബേബി (ബഹറിൻ)ശ്രീജോളി തടത്തിൽ (ജർമ്മനി) ഡോക്ടർ ഇബ്രാഹിം ഹാജി (ദുബായ്) ശ്രീ ഗോപാലപിള്ള( ഡാളാസ്) ശ്രീ ജോൺ മത്തായി (ഷാർജ) തുടങ്ങിയ മഹനീയ വ്യക്തിത്വങ്ങൾ നേതൃത്വം നൽകിയാണ് ഡബ്ലിയു എം സി എന്ന ഈ മഹാ പ്രസ്ഥാനം വളർത്തിയെടുത്തത്.
ഇന്ന് ഡബ്ലിയു എം സി യുടെ നേതൃത്വം വഹിക്കുന്നത് ശ്രീ ഗോപാലപിള്ള -ചെയർമാൻ, ശ്രീ ജോൺ മത്തായി- പ്രസിഡന്റ് , ശ്രീ,ക്രിസ്റ്റഫർ വർഗീസ്- ജനറൽ സെക്രട്ടറി, ശ്രീ ശശികുമാർ നായർ -ട്രഷറർ, അടങ്ങുന്ന ഭരണസമിതിയാണ്. ഡബ്ല്യൂ എം സി യുടെ പേരും ലോഗോയും അമേരിക്ക -യൂറോപ്പ്- യുകെ- ഒമാൻ- യുഎഇ -സിംഗപ്പൂർ -റഷ്യ- കാനഡ -ഫിലിപ്പീൻസ് -ആഫ്രിക്ക- ഓസ്ട്രേലിയ- മെക്സിക്കോ- ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ട്രേഡ് മാർക്ക് രജിസ്ട്രേഷൻ നേടിയിട്ടുള്ളതാണ്. വേൾഡ് മലയാളി കൗൺസിൽ എന്ന പേരും ലോഗോയും മേൽപ്പറഞ്ഞ ഡബ്ലിയു എം സി യുടെത് മാത്രമാണ്. ഇത് അനധികൃതമായി മറ്റു ചിലർ ഉപയോഗിക്കുന്നത് കുറ്റകരവും ശിക്ഷാർഹവും ആണ് എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.
അഡ്മിനിസ്ട്രേറ്റീവ് സൗകര്യത്തിനായി ആറ് റീജനങ്ങളായി തിരിച്ച് 60 ഓളം പ്രോവിൻസുകളായി ഡബ്ലിയു എം സി പ്രവർത്തിക്കുന്നു. പോഷക സംഘടനകളായ വുമൺസ് ഫോറം യൂത്ത് ഫോറം, ഹെൽത്ത് മെഡിക്കൽ ഫോറം, എൻ ആർ കെ ഫോറം ,എജുക്കേഷൻ ഫോറം ആർട്സ് ആൻഡ് കൾച്ചർ ഫോറം, ഡബ്ലിയു.എം.സി യുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി പ്രവർത്തിക്കുന്നു.
World Malayalee Council Celebrates 30 Years of Excellence