ഇന്ത്യയില്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ കുത്തനെ കുറച്ച് എക്‌സ്

ഇന്ത്യയില്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ കുത്തനെ കുറച്ച് എക്‌സ്

ന്യൂയോർക്ക്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സ് ഇന്ത്യയില്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ കുത്തനെ കുറച്ചു. എക്‌സിന്റെ എല്ലാ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളും 48 ശതമാനമാണ് വെട്ടിക്കുറച്ചത്. എക്‌സ് വെബ്‌സൈറ്റില്‍ ഈ മാറ്റം നിലവില്‍ വന്നു.

വെബ് ഉപഭോക്താക്കള്‍ക്ക്

ബേസിക് പ്ലാന്‍ വാര്‍ഷിക സബസ്‌ക്രിപ്ഷന്‍ എടുക്കാന്‍ മാസം 141.67 രൂപ വീതം വര്‍ഷത്തേക്ക് 1700 രൂപ വരും. പ്രതിമാസ സബ്‌സ്ക്രിപ്ഷന്‍ ആണെങ്കില്‍ മാസം 170 രൂപയാണ് വരിക.
പ്രീമിയം പ്ലാനില്‍ വാര്‍ഷിക സബ്‌സ്ക്രിപ്ഷന്‍ എടുക്കാന്‍ മാസം 356 രൂപ വീതം ഒരു വര്‍ഷത്തേക്ക് 4272 രൂപ വരും. ഇതേ പ്ലാന്‍ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ ആണെങ്കില്‍ 427 രൂപയാണ്.
പ്രീമിയം പ്ലസ് സബ്‌സ്‌ക്രിപ്ഷന് 2570 രൂപയാണ് പ്രതിമാസ നിരക്ക്. ഇതേ പ്ലാന്‍ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുമ്പോള്‍ 26400 രൂപ വരും.

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക്

ബേസിക് പ്ലാന്‍ എടുക്കാന്‍ മാസം 141.67 രൂപ വീതം വാര്‍ഷിക നിരക്കായി 1700 രൂപ ചെലവ് വരും. പ്രതിമാസ പ്ലാന്‍ ആണെങ്കില്‍ 170 രൂപയാണ് നിരക്ക്.
പ്രീമിയം പ്ലാന്‍ ആണെങ്കില്‍, വാര്‍ഷിക പ്ലാനില്‍ മാസം 391.67 രൂപ വീതം ഒരു വര്‍ഷത്തേക്ക് 4700രൂപ നല്‍കണം. പ്രതിമാസ പ്ലാനില്‍ 470 രൂപയാണ് നിരക്ക്
പ്രീമിയം പ്ലസ് എടുക്കാന്‍, മാസം 4158.33 രൂപ വീതം വാര്‍ഷിക നിരക്കായി 49900 രൂപ നല്‍കണം, പ്രതിമാസ പ്ലാന്‍ ആണെങ്കില്‍ മാസം 4999 രൂപയാണ് നിരക്ക്.

ബേസിക് പ്ലാനില്‍ സ്‌മോള്‍ റിപ്ലൈ ബൂസ്റ്റ്, ബുക്ക് മാര്‍ക്ക് ഫോള്‍ഡറുകള്‍, ഹൈലൈറ്റ് ടാബ്, എഡിറ്റ് പോസ്റ്റ് ഫീച്ചര്‍, ദൈര്‍ഘ്യമേറിയ പോസ്റ്റുകള്‍ എഴുതാനുള്ള സൗകര്യം എന്നിവ ലഭിക്കും.

ബേസിക് പ്ലാനിലെ എല്ലാ സൗകര്യങ്ങള്‍ക്കുമൊപ്പം, ലാര്‍ജര്‍ റിപ്ലൈ ബൂസ്റ്റ്, പരസ്യങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം, പോസ്റ്റുകളില്‍ നിന്ന് വരുമാനം നേടാനുള്ള സൗകര്യം, ചെക്ക് മാര്‍ക്ക്, ലിമിറ്റ് കൂടുതലുള്ള ഗ്രോക്ക് എന്നിവ ഉപയോഗിക്കാം. ഇതോടൊപ്പം എക്‌സ് പ്രോ, അനലിറ്റിക്‌സ്, മീഡിയാ സ്റ്റുഡിയോ, ക്രിയേറ്റര്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചറുകളും ലഭിക്കും.

പ്രീമിയം പ്ലസ് പ്ലാനില്‍ പ്രീമിയം പ്ലാനിലെ എല്ലാ സൗകര്യങ്ങള്‍ക്കുമൊപ്പം പരസ്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടും എക്‌സ് പോസ്റ്റുകള്‍ക്ക് നിങ്ങള്‍ നല്‍കുന്ന മറുപടികള്‍ക്ക് റീച്ച് വര്‍ധിക്കും, ലേഖനങ്ങള്‍ എഴുതാനാവും. എക്‌സിലെ തത്സമയ ട്രെന്‍ഡുകള്‍ അറിയാനുള്ള സൗകര്യമുണ്ടാവും. ഇതോടൊപ്പം ഉയര്‍ന്ന പരിധിയിലുള്ള ഗ്രോക്ക് ഫീച്ചറുകളും ഉപയോഗിക്കാം.

X Subscription prices in India are sharply reduced.

Share Email
Top