ഡിജിറ്റൽ കൈക്കൂലി മുതൽ ഭൂമി കൈയേറ്റം വരെ;മാണ്ഡ്യയിലെ അഴിമതി തുറന്നുകാട്ടി ഉപലോകായുക്ത; 26 ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, 4 പേർക്ക് സസ്പെൻഷൻ

ഡിജിറ്റൽ കൈക്കൂലി മുതൽ ഭൂമി കൈയേറ്റം വരെ;മാണ്ഡ്യയിലെ അഴിമതി തുറന്നുകാട്ടി ഉപലോകായുക്ത; 26 ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, 4 പേർക്ക് സസ്പെൻഷൻ

മാണ്ഡ്യ (കർണാടക) ജില്ലയിൽ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നേരിട്ട് വെളിപ്പെടുത്തി ഉപലോകായുക്ത ജസ്റ്റിസ് ബി. വീരപ്പയുടെ മിന്നൽ സന്ദർശനം. വിവിധ വകുപ്പുകളിൽ നിന്ന് കിട്ടിയ 22 ലേറെ അഴിമതി പരാതികൾ അടിസ്ഥാനമാക്കി നടത്തിയ തീവ്ര പരിശോധനയുടെ ഫലമായി 26 ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും നാല് പേർക്ക് സസ്‌പെൻഷനും നടപ്പാക്കി.

ശ്രീരംഗപട്ടണത്ത് നിന്നും കാവേരി നദിയിൽ സീവേജ് ഒഴുക്കുന്നതിന് അനുമതി നൽകിയതുള്‍പ്പെടെ നിരവധി ഗുരുതര പരാതി ലക്ഷ്യമിട്ടാണ് പരിശോധന. കാവേരി നദിയാണ് കഴിഞ്ഞ 200 വർഷമായി ബംഗളൂരുവിന്റെ പ്രധാന കുടിവെള്ള ഉറവിടം. ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകളിലൂടെ കൈക്കൂലി സ്വീകരിച്ച ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടിയതും റിപ്പോർട്ടിലുണ്ട്.

ബാറുകൾക്ക് അനധികൃത അനുമതിയും, സാമൂഹ്യ നീതി വകുപ്പിന്റെ ഹോസ്റ്റൽ പദ്ധതികളിലെ അഴിമതിയും, താടാക തീരങ്ങളിൽ കൈയേറ്റവും, ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും, മണ്ഡ്യ നഗരവികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി അനുവദിച്ചതും പരിശോധനയിൽ കണ്ടെത്തിയ പ്രധാന ഗുരുതര പിഴവുകളിൽപെടുന്നു.

രണ്ട്‌ പഞ്ചായത്ത് വികസന ഓഫീസർമാർക്കും, ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കും, മാണ്ഡ്യ അർബൻ ആന്റ് കൺട്രി പ്ലാനിങ് വിഭാഗം ഡയറക്ടർക്കും ടൗൺ പ്ലാനർക്കും നേരിട്ടാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.

മദ്ദൂർ, ശ്രീരംഗപട്ടണ, മാണ്ഡ്യ തഹസിൽദാർമാർ, ശിശുവികസന ഓഫീസർമാർ, താലൂക്ക് എക്സിക്യൂട്ടീവ് ഓഫീസർമാർ, അസി. എക്സി. എഞ്ചിനീയർമാർ, സാമൂഹ്യനീതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഹെൽത്ത് ഓഫിസർമാർ, ഹോർട്ടികൾച്ചർ വിഭാഗം അസി. ഡയറക്ടർ, പ്ലാനിങ് ഡയറക്ടർ, മുദ്ദൂർ ടൗൺ ചീഫ് ഓഫിസർ, നഗരവികസന കമ്മീഷണർ, വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാർ, പടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ശിക്ഷാനടപടികൾ നേരിട്ടവരിലുണ്ടായി.

അഴിമതിയുമായി ബന്ധപ്പെട്ട മുൻ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരും ഈ ഉദ്യോഗസ്ഥരുടെ പട്ടികയിലുണ്ട്. ജില്ലയിൽ നികത്താനാവാത്ത അഴിമതിവ്യൂഹം തുറന്നുകാട്ടിയ പരിശ്രമം എന്ന നിലയിലാണ് ഉപലോകായുക്തയുടെ ഇടപെടൽ വിലയിരുത്തപ്പെടുന്നത്.

From digital bribery to land encroachment: Lokayukta exposes corruption in Mandya; 26 officials transferred, 4 suspended

Share Email
LATEST
Top