തിവനന്തപുരം: സിപിഎമ്മിനും ബിജെപിക്കും എതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്റെ ഓഫീസിലേക്ക് കാളയുമായി പ്രതിഷേധത്തിന് വന്നവർ ആ കാളയെ ഉപേക്ഷിക്കരുതെന്നും അതിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ ഓഫീസിലേക്ക് മാർച്ച് ചെയ്യേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
സിപിഎമ്മും കാത്തിരിക്കൂ എന്ന പ്രതികരണവും പ്രതിപക്ഷ നേതാവ് നടത്തി. രാഹുൽ മാങ്കൂറ്റവുമായി സംബന്ധിച്ചുള്ള വിഷയം അടഞ്ഞ അധ്യായം ആണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
കൻ്റോൺമെൻ്റ് ഹൗസിൽ തുടർച്ചയായി സുരക്ഷാ വീഴ്ച ഉണ്ടായതില്‍ പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചു. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. ഇന്നലെ പോർവിളികളുമായി എസ്എഫ്ഐ പ്രവർത്തകർ പ്രധാന ഗേറ്റ് വരെ എത്തി. പൊലീസ് ഇവരെ തടയാൻ തയ്യാറായില്ല. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷാവീഴ്ചകളിൽ അടിയന്തര നടപടി വേണമെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ കത്തിലെ ആവശ്യം.
The bull brought for the BJP protest will have to be taken to Rajeev Chandrashekhar’s office, CPM is also waiting: Satheesan warns