മനുഷ്യക്കടത്ത് റാക്കറ്റ്: അസമിലെ ടിൻസുകിയയിൽ 27 പെൺകുട്ടികളെ രക്ഷപ്പെടുത്തി; നാല് പേർ കസ്റ്റഡിയിൽ

മനുഷ്യക്കടത്ത് റാക്കറ്റ്: അസമിലെ ടിൻസുകിയയിൽ 27 പെൺകുട്ടികളെ രക്ഷപ്പെടുത്തി; നാല് പേർ കസ്റ്റഡിയിൽ

അസമിലെ ടിൻസുകിയയിൽ വലിയ മനുഷ്യക്കടത്ത് ശ്രമം റെയിൽവേ സുരക്ഷാ സേനയും റെയിൽവേ പൊലീസും സംയുക്തമായി തടഞ്ഞു . ടിൻസുകിയ റെയിൽവേ സ്റ്റേഷനിലെത്തിയ വിവേക് എക്‌സ്‌പ്രസിൽ നടത്തിയ പതിവ് പരിശോധനയിലാണ് 24 സ്ത്രീകളെയും മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ പൊലീസ് കസ്റ്റഡിയിലുണ്ട്.

എസ്-വൺ കോച്ചിൽ യാത്ര ചെയ്ത സംഘത്തോടുള്ള ചോദ്യംചെയ്യലിലാണ് പെൺകുട്ടികളെ തമിഴ്‌നാട്ടിലെ തിരുപ്പൂരിലേക്ക് ജോലിക്കെന്ന പേരിൽ കൊണ്ടുപോകുന്നതായി കണ്ടെത്തിയത്. മനുഷ്യക്കടത്തിന് പിന്നിൽ കോയമ്പത്തൂരിൽ ആസ്ഥാനമാക്കിയിട്ടുള്ള രതിനം അറുമുഖൻ റിസർച് ആൻഡ് എജുക്കേഷനൽ ഫൗണ്ടേഷനും ടിൻസുകിയ ബ്രാഞ്ച് ഓഫിസും ചേർന്നാണെന്ന് സംശയിക്കുന്നു.

ചൈൽഡ് ഹെൽപ്‌ലൈൻ, റെയിൽവേ പൊലീസ് എന്നീ വകുപ്പുകളുമായി ചേർന്ന് നടത്തിയ പരിശോധനയിൽ യാത്രാ രേഖകളിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തി. 27 യാത്രക്കാരിൽ ഒരാൾക്കു മാത്രമാണ് സാധുവായ രേഖ ഉണ്ടായിരുന്നത്. ബാക്കിയുള്ളവരുടെ രേഖകളെല്ലാം വ്യാജമാണെന്നുവെച്ചാണ് പൊലീസ് സംശയിക്കുന്നത്.

വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ മനുഷ്യക്കടത്തിനുള്ള ശ്രമമാണെന്നാണ് കണ്ടെത്തൽ. റെയിൽവേ പൊലീസ് അന്വേഷണം തുടരുകയാണ്. പെൺകുട്ടികളെ സംരക്ഷിച്ച് അവരുടെ വീടുകളിലേക്ക് തിരിച്ചെത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്.

Human Trafficking Racket: 27 Girls Rescued in Assam’s Tinsukia; Four in Custody

Share Email
Top