ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഉണ്ടായ വന്‍ മേഘവിസ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചു 50 ലധികം പേര്‍ക്ക് പരിക്കേറ്റു ഹിമാലയന്‍ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുള്ള മച്ചൈല്‍ മാതാ യാത്ര നടത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു.
ചോസിതി ക്ഷേത്രത്തിനടുത്തുള്ള സംഭവത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു,. രക്ഷാപ്രവര്‍ത്തകരെ സ്ഥലത്തേക്ക് അയച്ചുവെന്നും മന്ത്രി പറഞ്ഞു.
കിഷ്ത്വാറിലെ മാതാ ചണ്ഡി ക്ഷേത്രത്തിലേക്കുള്ള മച്ചൈല്‍ മാതാ യാത്രയുടെ തുടക്ക സ്ഥലത്തു നിന്നും ആളുകളെ മാറ്റി.ദുരിത ബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പങ്കജ് ശര്‍മ്മ സ്ഥിരീകരിച്ചു.മേഘവിസ്‌ഫോടന അപകടത്തില്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ ദുഖം രേഖപ്പെടുത്തി
15 killed in cloudburst in Kishtwar, Jammu and Kashmir