മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു. യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതിനാൽ നിലവിൽ 16 കോച്ചുകളുള്ള ട്രെയിനിലെ കോച്ചുകളുടെ എണ്ണം 20 ആയി ഉയർത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് സർവീസാണിത്.
കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിനും നേരത്തെ 20 കോച്ചുകളാക്കിയിരുന്നു. രാജ്യത്തെ തിരക്കേറിയ ഏഴ് വന്ദേഭാരത് ട്രെയിനുകളിലാണ് റെയിൽവേ ബോർഡ് അധിക കോച്ചുകൾ അനുവദിക്കുന്നത്. ദക്ഷിണ റെയിൽവേക്കു കീഴിൽ ചെന്നൈ-തിരുനെൽവേലി, ചെന്നൈ-വിജയവാഡ എന്നീ വന്ദേഭാരത് ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നുണ്ട്.