യുക്രയിൽ തലസ്ഥാനത്ത് റഷ്യ നടത്തിയ ആക്രമണങ്ങളിൽ 21പേർ കൊല്ലപ്പെട്ടു

യുക്രയിൽ തലസ്ഥാനത്ത് റഷ്യ നടത്തിയ ആക്രമണങ്ങളിൽ 21പേർ കൊല്ലപ്പെട്ടു

കീവ്:  യുക്രെയിനിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. യുക്രയിൻ തലസ്ഥാന നഗരമായ കീവിലാണ് റഷ്യ  ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയത.  നാലു കുട്ടികൾ ഉൾപ്പെടെയാണ് 21 പേർ കൊല്ലപ്പെട്ടത്. 48 പേർക്കു പരുക്കേറ്റു.

യുക്രെയിനിൽ റഷ്യ കഴിഞ്ഞ ദിവസം വൻതോതിൽ ഉള്ള മിസൈൽ ആക്രമവും ഡ്രോൺ ആക്രമണവും.നടത്തി. 598 ഡ്രോൺ, 31 മിസൈൽ ആക്രമണങ്ങളാണു റഷ്യ കഴിഞ്ഞ രാത്രി നടത്തിയത്. സമീപകാലത്തു റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. എന്നാൽ താങ്കൾക്ക് നേരെ വർഷിച്ച  ഡ്രോണുകളിലെറെയും വെടിവച്ചിട്ടതായി യുക്രെയ്ൻ സേന അവകാശപ്പെട്ടു.

തലസ്ഥാനമായ കീവിലും ഏഴു സമീപ  ജില്ലകളിലുമായ് കനത്ത ബോംബിംഗ് നടന്നത്. സിറ്റി സെന്ററിലെ ഷോപ്പിങ് മാൾ ഉൾപ്പെടെ 100 ലേറെ കെട്ടിടങ്ങൾ തകർന്നു. അവശിഷ്ടങ്ങൾക്കടിയിൽ ഒട്ടേറെപ്പേർ കുടുങ്ങി.  റഷ്യയ്ക്ക് തിരിച്ചടി നല്കുന്നതിന്റെ ഭാഗമായിറഷ്യയിലെ എണ്ണശുദ്ധീകരണ ശാലകൾക്കു നേരെ  യുക്രയിൻ ആക്രമണം വ്യാപകമാക്കി.  സമാറ പ്രവിശ്യയിൽ എണ്ണ ശുദ്ധീകരണ ശാലയ്ക്ക്  തീപിടിത്തമുണ്ടായി. 

21 killed in Russian attacks on Ukraine capital

Share Email
Top