ഒറ്റ വർഷത്തിൽ ഡാലസ് നഗരത്തെ നടുക്കി 22 കാരൻ, ഒടുവിൽ സീരിയൽ റോബറി ടാസ്ക് ഫോഴ്സിന്‍റെ വലയിൽ കുടുങ്ങി; 14 കവർച്ച കേസിലെ പ്രതി

ഒറ്റ വർഷത്തിൽ ഡാലസ് നഗരത്തെ നടുക്കി 22 കാരൻ, ഒടുവിൽ സീരിയൽ റോബറി ടാസ്ക് ഫോഴ്സിന്‍റെ വലയിൽ കുടുങ്ങി; 14 കവർച്ച കേസിലെ പ്രതി

ഡാലസ്: ഡാലസ് നഗരത്തെ നടുക്കി ഈ വർഷം 14 കവർച്ചകൾ നടത്തിയ കേസിൽ 22 കാരനായ യുവാവ് പിടിയിൽ. ജാഫത്ത് നജേറെന്ന യുവാവിനെയാണ് ഡാലസ് പൊലീസിന്റെ സീരിയൽ റോബറി ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ തോക്ക് ചൂണ്ടി വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഇയാൾ പണം കവർന്നതായി പൊലീസ് വെളിപ്പെടുത്തി. മാർച്ച് ഒന്നിന് രാത്രി 9:30-ന് സൗത്ത് ലങ്കാസ്റ്റർ റോഡിലെ ഒരു കവർച്ചയെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ മറ്റ് 13 കവർച്ചകളിലും പ്രതിയാണെന്ന് കണ്ടെത്തിയത്.

ജനുവരിയിൽ ഏഴ്, ഫെബ്രുവരിയിൽ അഞ്ച്, മാർച്ചിൽ രണ്ട് കവർച്ചകൾ എന്നിങ്ങനെ ഇയാൾക്കെതിരെ കേസുകൾ ചുമത്തിയിട്ടുണ്ട്. അറസ്റ്റിനെ തുടർന്ന് ജാഫത്തിനെ ഡാലസ് കൗണ്ടി ജയിലിലേക്ക് മാറ്റി. 2024-ൽ കവർച്ചകൾ വർധിച്ചതിനെ തുടർന്ന് രൂപീകരിച്ച സീരിയൽ റോബറി ടാസ്ക് ഫോഴ്സ് ഈ വർഷം 33 പ്രതികളെ പിടികൂടിയിട്ടുണ്ട്. 112 കവർച്ചാ കേസുകളുമായി ബന്ധപ്പെട്ട് 24 അന്വേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്.

Share Email
Top