മസ്തിഷ്ക ജ്വരം : 3 മാസം പ്രായമായ കുട്ടിയ്ക്ക് രോഗം ബാധിച്ചത് വീട്ടിലെ കിണറ്റിലേ വെള്ളത്തിൽ നിന്നെന്ന് സ്ഥിരീകരണം

മസ്തിഷ്ക ജ്വരം : 3 മാസം പ്രായമായ കുട്ടിയ്ക്ക് രോഗം ബാധിച്ചത്  വീട്ടിലെ കിണറ്റിലേ വെള്ളത്തിൽ നിന്നെന്ന് സ്ഥിരീകരണം

കോഴിക്കോട്: കോഴിക്കോട് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് മാസം പ്രായമുള്ള കുട്ടിക്ക് രോഗബാധയേറ്റത് വീട്ടിലെ കിണറിലേ വെള്ളത്തിൽ നിന്നും. ആരോഗ്യവിദഗ്ദ്ധരുടെ സംഘം നടത്തിയ വിശദമായ പരിശോധനയിൽ വീട്ടിലെ കിണറ്റിലെ വെള്ളത്തിൽ രോഗാണുക്കളെ കണ്ടെത്തി.

കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് കിണറിലെ വെള്ളം പരിശോധനയ്ക്കായി അയച്ചത്. ഈ പരിശോധനാ ഫലത്തിലാണ് കിണറ്റിലെ വെള്ളത്തിൽ രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന്, കിണർ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. പ്രദേശത്തെ മറ്റ് കിണറുകളിലെ വെള്ളവും പരിശോധിക്കുന്നുണ്ട്.

മസ്തിഷ്ക ജ്വരത്തിനുള്ള പ്രതിരോധ നടപടികളും ബോധവത്കരണവും പ്രദേശത്ത് ഊർജിതമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻതന്നെ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.

Share Email
LATEST
More Articles
Top