തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിനോട് ചേര്‍ന്നുള്ള കഫറ്റീരിയയിൽ നിന്ന് നാല് ലക്ഷം രൂപ മോഷണം പോയി. ജയിലിന്‍റെ ഭാഗമായ കഫേയിൽ തടവുകാരും മറ്റ് ജീവനക്കാരും ചേര്‍ന്ന് പ്രവർത്തിക്കാറുണ്ട്.
ട്രഷറിയില്‍ അടയ്ക്കാന്‍ സൂക്ഷിച്ചിരുന്നതായിരുന്നു മോഷ്ടിക്കപ്പെട്ട പണം. മൂന്നു ദിവസത്തെ വരുമാനം പിന്നിലെ മുറിയിലെ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്നതാണ്. ഇന്നലെ രാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് സംശയം.
മോഷണം നടന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന ക്യാമറ പോലും പ്രവര്‍ത്തനരഹിതമായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കഫേയുടെ താക്കോല്‍ എവിടെയാണെന്നു കൃത്യമായി അറിയുന്നവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
ജഗതിയിലേക്കുള്ള റോഡിന്റെ അരികിലാണ് കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു.
4 Lakh Stolen from Poojappura Central Jail Cafeteria; Security Camera Found Inactive