ഡൽഹി: ഡൽഹിയിലെ നിസാമുദ്ദീനിൽ മുഗൾ ഭരണാധികാരി ഹുമയൂണിന്റെ ശവകുടീരത്തിൻ്റെ സമീപത്ത് ദർഗയുടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് അഞ്ച് പേർ മരിച്ചു.
മുഗൾ ഭരണാധികാരി ഹുമയൂണിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന 16-ആം നൂറ്റാണ്ടിലെ മതപരമായ കെട്ടിടങ്ങളും പൂന്തോട്ടങ്ങളും ഉൾപ്പെടുന്ന സമുച്ചയത്തിനുള്ളിലെ കെട്ടിടമാണ് തകർന്നത്.
വൈകുന്നേരം 4:30-നാണ് താഴികക്കുടം തകർന്നതായി ഡൽഹി ഫയർ സർവീസസിന് വിവരം ലഭിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ, കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ 16-ആം നൂറ്റാണ്ടിലെ സ്മാരകമാണിത്. 11 പേരാണ് അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്.