കോട്ടയം : കഞ്ഞിക്കുഴിക്ക് സമീപം മാങ്ങാനത്ത് വില്ലയിൽ വൻ കവർച്ച . ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടാക്കൾ അപഹരിച്ചു. പ്രായമായ അമ്മയും മകളും മാത്രം താമസിക്കുന്ന വില്ലയിലാണ് മോഷണം നടന്നത്. 50 പവനിൽ അധികം സ്വർണവും പണവും ആണ് മോഷ്ടിച്ചത്
അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് (54) എന്നിവരാണ് വില്ലയിൽ താമസിക്കുന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. ഇവർ ആശുപത്രിയിൽ പോയ സമയത്ത് വീടിന്റെ വാതിൽ തകർത്താണ് മോഷണം നടന്നത്. കോട്ടയം ഈസ്‌റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്നമ്മ തോമസിനു ഇന്നലെ രാത്രിയിൽ ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുകയും ഇതേ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്ത സമയത്താണ് മോഷ്ടാക്കൾ സ്വർണം ഉൾപ്പെടെയുള്ളവർ അപകരിച്ചത്
ആശുപത്രിയിൽ നിന്നും രാവിലെ ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വില്ലയുടെ മുൻ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് മുറിയിലെ സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. തുടർന്ന് സ്നേഹ വിവരം കോട്ടയം ഈസ്‌റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു.
ഇന്നലെ രാത്രി 2 മണിക്കും പുലർച്ചെ ആറു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
50 gold pieces stolen from elderly woman’s house in Kottayam