താരിഫിൽനിന്ന് ഓരോ അമേരിക്കക്കാരനും 600 ഡോളർ വീതം: ഡൊണാൾഡ് ട്രംപിന്റെ റിബേറ്റ് പദ്ധതി; ഒരു ‘DOGE ഡിവിഡന്റ്’ ആകുമോ?

താരിഫിൽനിന്ന് ഓരോ അമേരിക്കക്കാരനും 600 ഡോളർ വീതം: ഡൊണാൾഡ് ട്രംപിന്റെ റിബേറ്റ് പദ്ധതി; ഒരു ‘DOGE ഡിവിഡന്റ്’ ആകുമോ?

വാഷിങ്ടൺ: യു.എസിൽ താരിഫ് ഇനത്തിൽ ലഭിക്കുന്ന പണം അമേരിക്കൻ നികുതിദായകർക്ക് തിരികെ നൽകാനുള്ള ഡോണൾഡ് ട്രംപിന്റെ പദ്ധതി വിവാദമാകുന്നു. റിപ്പബ്ലിക്കൻ സെനറ്റർ ജോഷ് ഹൗലി മുന്നോട്ടുവെച്ച ‘അമേരിക്കൻ വർക്കർ റിബേറ്റ് ആക്ട്’ പ്രകാരം ഓരോ അമേരിക്കക്കാരനും 600 ഡോളർ വീതം നികുതി ഇളവ് നൽകാനാണ് നിർദേശം. നാലംഗ കുടുംബത്തിന് ഇത് 2,400 ഡോളർ വരെ ലഭിക്കാൻ സാധ്യതയുണ്ട്.

ട്രംപിന്റെ ഈ ആശയം, നേരത്തേ പ്രഖ്യാപിച്ചിട്ടും നടപ്പാക്കാത്ത ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) ഡിവിഡന്റ്’ പദ്ധതിക്ക് സമാനമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മുൻപ്, DOGE തലവനായിരുന്ന ഇലോൺ മസ്‌കുമായി ചേർന്ന്, ലാഭവിഹിതത്തിൽ നിന്ന് ഓരോ അമേരിക്കക്കാരനും 5,000 ഡോളർ നികുതി ഇളവ് നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മസ്‌കുമായുള്ള ഭിന്നതയെ തുടർന്ന് ആ പദ്ധതിയും ഉപേക്ഷിക്കപ്പെട്ടു.

പദ്ധതിക്ക് അംഗീകാരം ലഭിക്കുമോ?

കോവിഡ് കാലത്തെ സാമ്പത്തിക ഉത്തേജന പാക്കേജുകൾക്ക് സമാനമായ ഈ പദ്ധതിക്ക് യു.എസ്. കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. എന്നാൽ, ട്രംപിന്റെ സ്വന്തം പാർട്ടിയിൽ നിന്ന് പോലും ഇതിനെതിരെ വിമർശനങ്ങളുയരുന്നുണ്ട്. താരിഫ് വരുമാനം രാജ്യത്തിന്റെ കടം വീട്ടാൻ ഉപയോഗിക്കണമെന്നാണ് പല റിപ്പബ്ലിക്കൻ സെനറ്റർമാരുടെയും ആവശ്യം.

വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ ഫെഡറൽ ഗവൺമെന്റിന് ഏകദേശം 164 ബില്യൺ ഡോളർ ചെലവ് വരും. ഇത് ഈ വർഷം ആദ്യ ആറ് മാസങ്ങളിൽ താരിഫുകളിലൂടെ ലഭിച്ച വരുമാനത്തിന്റെ വലിയൊരു ഭാഗമാണ്. മുൻപ്, ഡെമോക്രാറ്റുകൾ വോട്ടർമാരെ സ്വാധീനിക്കാൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് റിപ്പബ്ലിക്കൻ പാർട്ടി ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി തന്നെ പണം വാഗ്ദാനം ചെയ്യുന്നത് വിരോധാഭാസമാണെന്നും വിമർശനമുയരുന്നു.

$600 for every American from tariffs: Donald Trump’s rebate plan; Could it be a ‘DOGE dividend’?

Share Email
Top