കുടിയേറ്റ തൊഴിലാളികളുമായി പോയ ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ മരിച്ചു

കുടിയേറ്റ തൊഴിലാളികളുമായി പോയ ബോട്ട് മറിഞ്ഞ്  68 ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ മരിച്ചു

സന: കുടിയേറ്റ തൊഴിലാളികളുമായി പോയ ബോട്ട് മറിഞ്ഞ്് 68 ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ മരിച്ചു. യെമന്‍ തീരത്താണ് അപകടം സംഭവിച്ചത്. 154 കുടിയേറ്റ തൊഴിലാളികളുമായാണ് ബോട്ട് സഞ്ചരിച്ചത്.

154 കുടിയേറ്റക്കാരുമായി സഞ്ചരിച്ചിരുന്ന ബോട്ട് ഇന്നലെ പുലര്‍ച്ചെ തെക്കന്‍ യെമനിനു സമീപം ഏദന്‍ ഉള്‍ക്കടലില്‍ മുങ്ങിയതായി യെമനിലെ ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വ്യക്തമാക്കി.

ബോട്ടിലുണ്ടായിരുന്നതില്‍ 74 പേരെ കാണാതായതായാണ് വിവരം. അപകടത്തില്‍പ്പെട്ട 10 പേരെ രക്ഷപ്പെടുത്തി. ഇതില്‍ ഒന്‍പതു ഇത്യോപ്യന്‍ പൗരന്മാരും ഒരാള്‍ യെമന്‍ പൗരനുമാണ്. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിയെത്തുന്നതിനായി ആഫ്രിക്കന്‍ മുനമ്പിനും യെമനിനും ഇടയിലുള്ള ഈ കടല്‍ പാത ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മേഖലയില്‍ തുടര്‍ച്ചയായി അപകടക്കെണി ഉള്ള മുന്നറിയിപ്പ് നല്കിയിട്ടുമുള്ളതാണ്.

68 African migrants die after boat carrying migrant workers capsizes
Share Email
Top