അനില്‍ മറ്റത്തിക്കുന്നേല്‍
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ഈ വര്‍ഷത്തെ പ്രധാന തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം. ഓഗസ്റ്റ് പതിനൊന്നുവരെ ദര്‍ശനത്തിരുനാളായി ആഘോഷിക്കുന്ന ഈ തിരുനാളിന് ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്കുള്ള കുര്‍ബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട പതാകയുയര്‍ത്തലോടെയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായത്.

വി. കുര്‍ബ്ബനയ്ക്ക് ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ മുഖ്യ കാര്‍മികത്വം വഹിക്കുകയും ഗുജറാത്ത് മിഷന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. സ്റ്റീഫന്‍ ജയരാജ് സന്ദേശം നല്‍കും ചെയ്തു.
ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാളാണ് ദര്ശനത്തിരുനാളായി കൊണ്ടാടപ്പെടുന്നത്. ഇടവകസ്ഥാപിതമായിട്ട് പതിനഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ നടത്തപെടുന്ന തിരുനാളിന് മെന്‍ മിനിസ്ട്രിയിലൂടെ ഇടവകയിലെ എല്ലാ കുടുംബങ്ങളും പ്രസുദേന്തിമാരാകുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.

ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന തിരുനാളിന്റെ ഭാഗമായി തിങ്കള്‍ മുതല്‍ ബുധന്‍ വരെ ആഘോഷമായ ദിവ്യബലിയും മരിയന്‍ സന്ദേശത്തോടുകൂടിയുള്ള തിരുക്കര്‍മ്മങ്ങളും നടത്തപ്പെടും.. ഫാ. ജോസ് തറക്കല്‍, ഫാ. ടോമി വട്ടുകുളം, ഫാ. ജോബി പൂച്ചുകണ്ടത്തില്‍ എന്നിവര്‍ ഈ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ജോബി പന്നൂറയില്‍, ഫാ. ജോബി വെള്ളൂക്കുന്നേല്‍, ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവരാണ് വ്യാഴം വെള്ളി, ശനി ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത്.
പ്രധാന തിരുനാള്‍ ദിവസമായ ഓഗസ്റ്റ് 10 ഞായറാഴ്ചത്തെ റാസ കുര്‍ബ്ബാനയ്ക്ക് ഫാ. ലിജോ കൊച്ചുപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഓഗസ്റ്റ് 8 വെള്ളിയാഴ്ചയിലും, ഓഗസ്റ്റ് 9 ശനിയാഴ്ചയിലും കൂടാരയോഗ കലാമേളയും കലാസന്ധ്യയും നടത്തപ്പെടും. ഓഗസ്റ്റ് 11 തിങ്കളാഴ്ച്ച നടത്തപെടുന്ന മരിച്ചവര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബ്ബാനയോടും സെമിത്തേരി സന്ദര്‍ശനത്തോടെയുമാണ് തിരുക്കര്‍മ്മങ്ങള്‍ അവസാനിക്കുക.

വികാരി. ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം, തിരുനാള്‍ കോര്‍ഡിനേറ്റേഴ്‌സായ സിബി കൈതക്കത്തൊട്ടിയില്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, പോള്‍സണ്‍ കുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള തിരുനാള്‍ കമ്മറ്റിയാണ് തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.
ചിക്കാഗോ നിവാസികളുടെ ആത്മീയവും ഭൗതികവുമായ സുസ്ഥിതിക്ക് പരിശുദ്ധ ‘അമ്മ വഴിയായി ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുവാനും, നിയോഗങ്ങള്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി യാചിക്കുവാനും ഈ ദര്‍ശന തിരുനാള്‍ ആചാരണത്തിലൂടെ സാധിക്കട്ടെ എന്നും ഏവര്‍ക്കും ഈ തിരുനാളിലേക്ക് സ്വാഗതം അരുളുകയും ചെയ്യുന്നുവെന്നും ഇടവകവികാരി ഫാ. സിജു മുടക്കോടില്‍ അറിയിച്ചു.
A devotional start to the Feast of the Assumption at St. Mary’s Catholic Parish in Chicago