സുരക്ഷാ ജീവനക്കാർക്ക് പരിശീലനമില്ല; രണ്ട് മണിക്കൂർ പറന്ന യുണൈറ്റഡ് എയർലൈൻസ് വിമാനം ന്യൂജേഴ്സിയിൽ തിരിച്ചിറക്കി

സുരക്ഷാ ജീവനക്കാർക്ക് പരിശീലനമില്ല; രണ്ട് മണിക്കൂർ പറന്ന യുണൈറ്റഡ് എയർലൈൻസ് വിമാനം ന്യൂജേഴ്സിയിൽ തിരിച്ചിറക്കി

ന്യൂജേഴ്സി: ഡെന്മാർക്കിന്റെ കീഴിലുള്ള ഗ്രീൻലാൻഡിന്റെ തലസ്ഥാനമായ നുക്കിലേക്ക് പറന്ന യുണൈറ്റഡ് എയർലൈൻസ് വിമാനം, യാത്രയുടെ പകുതിവഴിയിൽ വെച്ച് ന്യൂജേഴ്സിയിൽ തിരിച്ചിറക്കി. നുക് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർക്ക് അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കാൻ വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്നാണ് ഈ നടപടി.

ന്യൂയോർക്കിലെ ന്യൂജേഴ്സിയിൽനിന്ന് പുറപ്പെട്ട യുഎ 80 എന്ന വിമാനമാണ് കാനഡയുടെ മുകളിലൂടെ പറക്കുമ്പോൾ തിരികെ വിളിച്ചത്. യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 737 മാക്സ് 8 വിമാനം നാല് മണിക്കൂർ യാത്രാദൂരമുള്ളതാണ്. ഏകദേശം രണ്ട് മണിക്കൂറോളം പറന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

നുക് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർക്ക് അന്താരാഷ്ട്ര യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള അനുമതി ഡാനിഷ് വ്യോമയാന അതോറിറ്റി താൽക്കാലികമായി റദ്ദാക്കിയതാണ് വിമാനം തിരികെ വിളിക്കാൻ കാരണം. ജീവനക്കാർക്ക് കൂടുതൽ പരിശീലനം ആവശ്യമാണെന്ന് ഡാനിഷ് അധികാരികൾ അറിയിച്ചിരുന്നു. വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയാൽ, അവിടെനിന്ന് മടക്കയാത്രയ്ക്ക് യാത്രക്കാരെ സുരക്ഷിതമായി സ്ക്രീൻ ചെയ്യാൻ സാധിക്കാതെ വരുമെന്നതായിരുന്നു പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തിലാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ തീരുമാനിച്ചത്.

A United Airlines flight en route to Nuuk, Greenland, was forced to turn back to New Jersey after officials realized the destination airport’s security staff were not adequately trained to screen international passengers.

Share Email
LATEST
Top