എഡിജിപി അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദന കേസിൽ തിരിച്ചടി, വിജിലൻസിന്റെ ക്ലീൻ ചിറ്റ് കോടതി തള്ളി

എഡിജിപി അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദന കേസിൽ തിരിച്ചടി, വിജിലൻസിന്റെ ക്ലീൻ ചിറ്റ് കോടതി തള്ളി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എം.ആർ. അജിത് കുമാറിനെ വെള്ളപൂശിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. തിരുവനന്തപുരം കവടിയാറിൽ ഭാര്യയുടെ സഹോദരനൊപ്പം 70 ലക്ഷം രൂപ മൂല്യമുള്ള ഭൂമി വാങ്ങുകയും അവിടെ ആഡംബര കെട്ടിടം നിർമിക്കാൻ അഴിമതി പണം ഉപയോഗിച്ചുവെന്നുമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വിജിലൻസ് അന്വേഷണം നടന്നത്. എഡിജിപിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലൻസ് അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സ്‌പെഷ്യല്‍ വിജിലന്‍സ് കോടതി തള്ളി.

വിജിലൻസ് അന്വേഷണത്തിൽ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഈ റിപ്പോർട്ടിന് മുഖ്യമന്ത്രിയുടെ അംഗീകാരവും ലഭിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാത്തതിനെതിരെ കോടതി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് വിജിലൻസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയത്.

കേസുമായി ബന്ധപ്പെട്ട ഹർജിയിൽ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി അജിത് കുമാറിനെ വഴിവിട്ട് സഹായിക്കുന്നുവെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ, അനധികൃത സ്വത്ത് സമ്പാദനം നടന്നിട്ടില്ലെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകുകയും മുഖ്യമന്ത്രി അത് അംഗീകരിക്കുകയും ചെയ്തിരുന്നു.

നിലവിൽ, വിജിലൻസിന്റെ ഈ റിപ്പോർട്ട് കോടതി തള്ളിയതോടെ കേസിൽ അജിത് കുമാറിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

Share Email
LATEST
Top