എഡിഎം നവീൻ ബാബുവിന്റെ മരണം:തുടരന്വേഷണ ഹർജി തള്ളി

എഡിഎം നവീൻ ബാബുവിന്റെ മരണം:തുടരന്വേഷണ ഹർജി തള്ളി

കണ്ണൂർ : കണ്ണൂർ  എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ  നല്‍കിയ ഹര്‍ജി തള്ളി. നിലവിലെ അന്വേഷണo ശരിയായ രീതിയില്‍ നടക്കുന്നു എന്നുകാട്ടിയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി അന്വേഷണം ആവശ്യപ്പെട്ട ഹർജി  തള്ളിയത്.  കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.

എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതല്‍ അന്വേഷണ സംഘം നീങ്ങിയതെന്നും പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയതെന്നുമായിരുന്നു ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്.

അഭിഭാഷകനായ ജോണ്‍ എസ് റാഫ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അന്വേഷണസംഘം തെളിവുകളെ നിരാകരിക്കുകയും പ്രതിക്ക് അനുകൂലമാക്കി തീര്‍ക്കുകയും ചെയ്‌തെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു..

ADM Naveen Babu’s death: Petition for further investigation dismissed

Share Email
Top