പി പി ചെറിയാന്‍
സ്പ്രിംഗ് (ടെക്‌സസ്): ഏഴുവയസുകാരന്‍ വാഷിംഗ് മെഷീനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വളര്‍ത്തച്ഛന് 50 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ട്രോയ് കോഹ്ലര്‍ എന്ന ഏഴു വയസുകാരന്റെ കൊലപാതകത്തില്‍ 45-കാരനായ വളര്‍ത്തച്ഛന്‍ ജെര്‍മെയ്ന്‍ തോമസിനെയാണ് നഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് 50 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
2022-ലാണ് കേസിനാസ്പദമായ സംഭവം. അര്‍ദ്ധരാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നെന്നും ട്രോയിയെ കാണാനില്ലെന്നും ജെര്‍മെയ്ന്‍ തോമസ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗാരേജിലെ വാഷിംഗ് മെഷീനില്‍ നിന്ന് ട്രോയിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ട്രോയിയുടെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടായിരുന്നതായി കണ്ടെത്തി. ഹാരിയസ് കൗണ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സസ് മരണകാരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
കുട്ടി മരിക്കുന്നതിന് മുന്‍പ് വളര്‍ത്തമ്മയായ ടിഫാനി തോമസിന്റെ ഓട്മീല്‍ പൈ കഴിച്ചതിന് അവനെ ഓവനില്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ, തന്റെ ഡോനട്ട് സ്റ്റിക്‌സ് കഴിച്ചതിനും ജെര്‍മെയ്ന്‍ അസ്വസ്ഥനായിരുന്നെന്ന് ടെക്സ്റ്റ് മെസ്സേജുകളില്‍ നിന്ന് വ്യക്തമായതായി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. ട്രോയിയുടെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തമ്മയായ ടിഫാനി തോമസിനും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ടിഫാനിയുടെ ശിക്ഷ സെപ്റ്റംബര്‍ 10-ന് വിധിക്കും.
Adoptive father sentenced to 50 years in prison for seven-year-old boy found dead in washing machine