അസീം മുനീറിനു പിന്നാലെ ഇന്ത്യക്കെതിരേ ഭീഷണിയുമായി ഷെഹബാസ് ഷെരീഫും

അസീം മുനീറിനു പിന്നാലെ ഇന്ത്യക്കെതിരേ ഭീഷണിയുമായി ഷെഹബാസ് ഷെരീഫും

ഇസ്ലാമാബാദ്: പാക് സൈനീക മേധാവി അസീം മുനീറിനു പിന്നാലെ ഇന്ത്യക്കെതിരേ ഭീഷണിയുമായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും.
സിന്ധു നദീജല കരാറിനെച്ചൊല്ലി ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.

പാക്കിസ്ഥാന്റെ  വെള്ളം തടഞ്ഞുവെക്കുമെന്ന് ശത്രു ഭീഷണിപ്പെടുത്തുന്നു. ഇത്തരമൊരു നീക്കം നടത്താന്‍ ശ്രമിച്ചാല്‍, പാകിസ്ഥാന്‍ നിങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പാഠം നല്‍കുമെന്നായിരുന്നു അന്താരാഷ്ട്ര യുവജന ദിനത്തില്‍ പാക്ക് പ്രധാനമന്ത്രി പറഞ്ഞതെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


 ഇന്‍ഡസ് നദീജലം പാകിസ്ഥാന്റെ ജീവരക്തമാണെന്നും അന്താരാഷ്ട്ര ഉടമ്പടികളില്‍ പാകിസ്ഥാന്റെ അവകാശങ്ങളെക്കുറിച്ച് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പഹല്‍ഗാം  ഭീകരാക്രമണത്തിന് പിന്നി പിന്നാലെയാണ് 1960-ലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത്.

ബിലാവല്‍ ഭൂട്ടോയും നേരത്തെ സിന്ധു നദീജല തര്‍ക്കത്തില്‍ ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കിയിരുന്നു. പാകിസ്ഥാന്‍ ആര്‍മി മേധാവി അസിം മുനീര്‍ അടുത്തിടെ നടത്തിയ യു.എസ്. സന്ദര്‍ശനത്തിനിടെ ഇന്ത്യയുമായി ഒരു ആണവയുദ്ധ സാധ്യതയുണ്ടെന്നും ഭീഷണി മുഴക്കിയിരുന്നു.

After Asim Munir, Shahbaz Sharif also threatens India

Share Email
LATEST
More Articles
Top