മുംബെയ്ക്ക് പിന്നാലെ മസ്‌കിന്റെ ടെസ്ല ഷോറൂം ഡല്‍ഹിയിലും വരുന്നു

മുംബെയ്ക്ക് പിന്നാലെ മസ്‌കിന്റെ ടെസ്ല ഷോറൂം ഡല്‍ഹിയിലും വരുന്നു

മുംബൈ: അമേരിക്കന്‍ വ്യവസായ ഭീമന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം രാജ്യ തലസ്ഥാനത്ത് വരുന്നു.ഈ മാസം തന്നെ ഡല്‍ഹിയിലെ ഷോറൂം പ്രവര്‍ത്തനം ആരംഭിക്കും. ഓഗസ്റ്റ് 11ന് എയ്റോസിറ്റിയുടെ അപ്സ്സ്‌കെയില്‍ വേള്‍ഡ്മാര്‍ക്ക് മൂന്ന് സമുച്ചയത്തില്‍ പുതിയ എക്‌സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കും.ഇലക്ട്രിക് മൊബിലിറ്റിയുടെ പ്രധാനകേന്ദ്രമാണിവിടം. ജൂലൈ 15നായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഷോ റൂം മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഇതിനിടെ കഴിഞ്ഞദിവസം ടെസ്ല ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ചാര്‍ജിംഗ് സ്റ്റേഷന്‍ തുറന്നു. ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ വണ്‍ ബികെസിയിലാണ് ടെസ്ല തങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പുതുതായി ആരംഭിച്ച ചാര്‍ജിംഗ് സ്റ്റേഷനില്‍ നാല് വി4 സൂപ്പര്‍ചാര്‍ജിംഗ ഷോപ്പുകളും നാല് ഡെസ്റ്റിനേഷന്‍ ചാര്‍ജിംഗ് സ്റ്റാളുകളുമാണ് ഉളളത്. മൂന്ന് ചാര്‍ജിംഗ് കേന്ദ്ര ങ്ങള്‍കൂടി മുംബൈയില്‍ സ്ഥാപിക്കുമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.ലോവര്‍ പട്ടേല്‍, താനെ, നവി മുംബൈ എന്നി വിടങ്ങളിലാണ് അടുത്ത മാസം ആദ്യ ആഴ്ചയോടെ ചാര്‍ജിംഗ് സൗകര്യങ്ങള്‍ ടെസ്ല ഒരുക

ടെസ്ല നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് എസ്യുവിയായ മോഡല്‍ വൈയുടെ രണ്ട് വേരിയന്റുകളാണ് വില്പന നടത്തുന്നത്. . ഇതിന്റെ റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റിന് 59.89 ലക്ഷം മുതല്‍ വില ആരംഭിക്കുന്നു. ലോംഗ്‌റേഞ്ച് റിയര്‍വീല്‍ ഡ്രൈവ് വേരിയന്റിന് 67.89 ലക്ഷം മുതല്‍ ആണ് ഇന്ത്യന്‍ വിപണി വില.

After Mumbai, Musk’s Tesla showroom is also coming to Delhi

Share Email
Top