ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താന്റെ ആറ് വിമാനങ്ങൾ തകർത്തതായി വ്യോമസേന മേധാവി

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താന്റെ ആറ് വിമാനങ്ങൾ തകർത്തതായി വ്യോമസേന മേധാവി

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന്റെ ആറ് വിമാനങ്ങൾ ഇന്ത്യ തകർത്തതായി വ്യോമസേന മേധാവി എയർ മാർഷൽ എ.പി. സിംഗ് വെളിപ്പെടുത്തി. ഇതിൽ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമാക്രമണ മുന്നറിയിപ്പ് (AWACS) വിമാനവുമാണ് ഉൾപ്പെടുന്നത്.

പാകിസ്താനെ ബാധിച്ച നാശനഷ്ടങ്ങളെക്കുറിച്ചുള്ള വ്യോമസേനയുടെ ഉന്നത നിലയിൽ നിന്നുള്ള ആദ്യ സ്ഥിരീകരണമാണിത്. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിലായിരുന്നു വെളിപ്പെടുത്തൽ. പാക് വിമാനങ്ങളെ തകർത്തത് ഇന്ത്യയുടെ കൈവശമുള്ള റഷ്യൻ എസ്-400 വ്യോമപ്രതിരോധ സംവിധാനമാണെന്നും വ്യോമസേന മേധാവി വ്യക്തമാക്കി.

Air Force Chief says six Pakistani aircraft destroyed in Operation Sindoor.

Share Email
LATEST
More Articles
Top