രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നു 

രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നു 

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം.  ഭീകരാക്രമണ ഭീഷണി ഉൾപ്പെടെയുള്ളവ കണക്കിലെടുത്താണ്  വിമാനത്താ വളങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി  നിര്‍ദേശം നൽകിയിട്ടുള്ളത്.

അടുത്തമാസം 22 മുതൽ ഒക്ടോബര്‍ രണ്ടു വരെയുള്ള കാലപരിധിയിൽ  ഭീകര  ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണി സന്ദേശങ്ങള്‍ വരാൻ സാധ്യതയുണ്ട്. ഇത് കണക്കി .ലെടുത്താണ് സുരക്ഷ കൂടുതൽ കർശനമാക്കാൻ തീരുമാ നിച്ചത് സെപ്റ്റംബർ അവസാന  ആഴ്ചകളിലും ഒക്ടോബർ ആദ്യ ആഴ്ചയും  തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ഉൾപ്പെടെ വിമാനത്താവളങ്ങളില്‍ ഭീഷണിക്ക് സാധ്യതയുള്ളതായി കേന്ദ്ര സുരക്ഷാ ഏജന്‍സി  റിപ്പോർട്ടുകൾ നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ  വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, എയര്‍ഫീല്‍ഡുകള്‍, വ്യോമസേന സ്റ്റേഷനുകള്‍, ഹെലിപാഡുകള്‍ തുടങ്ങിയ എല്ലാ സിവില്‍ ഏവിയേഷന്‍ ഇന്‍സ്റ്റാളേഷനുകളിലും സുരക്ഷാ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

വിമാനത്തവളങ്ങളില്‍ ജീവനക്കാര്‍  കോണ്‍ട്രാക്ടര്‍മാര്‍ തുടങ്ങി എല്ലാവരുടേയും തിരിച്ചറിയൽ രേഖകൾ  പരിശോധിക്കണമെന്നും കാമറാ സംവിധാനങ്ങൾ എപ്പോഴും നിരീക്ഷണ വിധേയമാക്കണമെന്നും നിർദേശം നല്കിയിട്ടുണ്ട്.

Airports  Alert: Terror Threat Linked to Pakistan Based Group

Share Email
LATEST
More Articles
Top