ആലപ്പുഴ വള്ളംകളി ആരവത്തില്‍: പുന്നമടക്കായലില്‍ നെഹ്‌റുട്രോഫി ആവേശം

ആലപ്പുഴ വള്ളംകളി ആരവത്തില്‍: പുന്നമടക്കായലില്‍ നെഹ്‌റുട്രോഫി ആവേശം

ആലപ്പുഴ: ജലരാജാക്കന്‍മാരെ തെരഞ്ഞെടുക്കുന്നതിനായി ആലപ്പുഴ പുന്നമടക്കായല്‍ ഇന്ന് വള്ളംകളിയുടെ ആരവത്തില്‍. 71-ാം നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. . മത്സര വള്ളം കളിയില്‍ 21 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 75 വള്ളങ്ങള്‍ മത്സരിക്കും. ഉച്ചയ്ക്ക രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയനാണ് വള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി പങ്കെടുക്കും.  

ചുണ്ടന്‍വള്ളങ്ങളുടെ മത്സരം ആറു ഹീറ്റ്‌സുകളിലായാണ് നടക്കുക. ആദ്യ നാലില്‍ നാലു വള്ളം, അഞ്ചാം ഹീറ്റ്‌സില്‍ മൂന്നു വള്ളം, ആറാമത്തേതില്‍ രണ്ടു വള്ളം എന്നിങ്ങനെയാണ് മത്സരക്രമം. ഹീറ്റ്‌സില്‍ മികച്ച സമയത്ത് ഫിനിഷിങ് ലൈന്‍ തൊടുന്ന നാലു വള്ളങ്ങള്‍ ഫൈനലില്‍ മാറ്റുരയ്ക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് രാവിലെ തുടങ്ങും.  

21 ചുണ്ടന്‍ വള്ളങ്ങളടക്കം 75 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം നടക്കുക. ഹീറ്റ്‌സില്‍ മുന്നിലെത്തുന്ന വള്ളങ്ങളാണ് ഫൈനലില്‍ പോരിനിറങ്ങുക. ചുരുളന്‍ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 വള്ളങ്ങളാണ് ജലരാജാക്കന്‍മാരുടെ പോരാട്ടതില്‍ അണി നിരക്കുക.

Alappuzha boat race in full swing: Nehru Trophy excitement at Punnamada Lake

Share Email
Top